കോൽക്കത്തയിലെ തിരക്കേറിയ തെരുവിൽ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനിടയിലും, നടുറോഡിൽ കഴിയുന്ന ഒരു പാവപ്പെട്ട കുഞ്ഞിന് അറിവിന്റെ വെളിച്ചം പകർന്നുനൽകി ശ്രദ്ധേയനാവുകയാണ് ട്രാഫിക് സെർജന്റായ പ്രകാശ് ഘോഷ്.
കഴിഞ്ഞ ഒൻപത് വർഷമായി പൊലിസ് സേനയുടെ ഭാഗമായ അദ്ദേഹം, ഗരിയഹാട്ട്-ബാലിഗഞ്ച് മേഖലയിലെ ഡ്യൂട്ടിക്കിടയിലാണ് പഠിക്കേണ്ട പ്രായത്തിൽ വഴിയോരത്ത് സമയം ചെലവഴിച്ചിരുന്ന ആകാശ് റൗട്ട് എന്ന കൊച്ചുമിടുക്കനെ കാണുന്നത്.
അച്ഛൻ നഷ്ടപ്പെട്ട്, അമ്മയോടൊപ്പം തെരുവിൽ കഴിയുന്ന ആകാശിന്റെ അവസ്ഥ മനസിലാക്കിയ പ്രകാശ്, അവനെ വീണ്ടും പഠനത്തിലേക്ക് കൈപിടിച്ചുയർത്താൻ തീരുമാനിക്കുകയായിരുന്നു.
പൊലിസ് ഉദ്യോഗസ്ഥനാകുന്നതിന് മുൻപ് ജംഗിപൂരിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന പ്രകാശ് ഘോഷിന് വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദവുമുണ്ട്.
കോവിഡ് കാലത്തെ സ്കൂൾ അടച്ചുപൂട്ടലോടെ അക്ഷരങ്ങൾ പോലും മറന്നുപോയ ആകാശിന് ട്രാഫിക് ഡ്യൂട്ടിക്കിടയിലെ ഇടവേളകളിൽ വഴിയോരത്ത് വെച്ചുതന്നെയാണ് അദ്ദേഹം പാഠങ്ങൾ പകർന്നുനൽകിയത്.
തുടക്കത്തിൽ പഠനത്തിൽ ഒട്ടും താല്പര്യം കാണിക്കാതിരുന്ന കുട്ടിയെ വളരെ ക്ഷമയോടെയും സ്നേഹത്തോടെയുമാണ് ഈ പൊലിസ് ഉദ്യോഗസ്ഥൻ പഠനത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
'ഖാക്കി ഗുരുജി' എന്നറിയപ്പെടുന്ന പ്രകാശിന്റെ ഈ കരുതൽ കാരണം ആകാശ് ഇപ്പോൾ പുസ്തകങ്ങളിൽ താല്പര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്.
മകൻ നന്നായി പഠിച്ച് ദാരിദ്ര്യത്തിൽ നിന്ന് കരകയറുമെന്ന പ്രതീക്ഷയിലാണ് അവന്റെ അമ്മ സുനിത. വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ നന്മയുള്ള ഒരു മനസ് ഉണ്ടായാൽ മതിയെന്ന് തെളിയിക്കുകയാണ് പ്രകാശ് ഘോഷ് എന്ന ഈ ഉദ്യോഗസ്ഥൻ.
He is traffic police officer Prakash Ghosh, seen here teaching a child by the roadside. Kolkata Police shared this photo with the following caption:
— KV Iyyer - BHARAT ???? (@BanCheneProduct) September 21, 2026
Whenever Officer Ghosh was on duty near the Ballygunge ITI, he would often see a young boy, around eight years old, playing on the… pic.twitter.com/GKGmt7m6mp
Tags : KhakiGuruji KolkataPolice InspiringStories FaithInHumanity PositiveNews