x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദോ​ശ ചു​ട്ടും ഫി​ൽ​ട്ട​ർ കോ​ഫി​യ​ടി​ച്ചും കേ​ന്ദ്ര​മ​ന്ത്രി; രാ​മേ​ശ്വ​രം ക​ഫേ​യു​ടെ അ​ടു​ക്ക​ള കീ​ഴ​ട​ക്കി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ


Published: September 23, 2026 02:51 PM IST | Updated: September 23, 2026 02:51 PM IST

കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ ബം​ഗ​ളൂ​രു സ​ന്ദ​ർ​ശ​ന​വേ​ള​യി​ലെ അ​പ്ര​തീ​ക്ഷി​ത നി​മി​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ദി ​രാ​മേ​ശ്വ​രം ക​ഫേ​യി​ൽ സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​വാ​യി എ​ത്തി​യ മ​ന്ത്രി, നേ​രെ അ​ടു​ക്ക​ള​യി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന് ഭ​ക്ഷ​ണ​പ്രി​യ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വെ​ളു​ത്ത കു​ർ​ത്ത​യ​ണി​ഞ്ഞ് ത​വ​യ്ക്ക് മു​ന്നി​ലെ​ത്തി​യ സി​ന്ധ്യ, പാ​ച​ക​ക്കാ​രു​ടെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ത്തോ​ടെ ദോ​ശ​മാ​വ് ഒ​ഴി​ച്ച് വ​ട്ട​ത്തി​ൽ പ​ര​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തും കൗ​തു​ക​ക്കാ​ഴ്ച​യാ​യി.

താ​മ​സ​മി​ല്ലാ​തെ താ​ൻ ത​യാ​റാ​ക്കി​യ ദോ​ശ ച​ട്ണി​ക​ൾ​ക്കൊ​പ്പം പ്ലേ​റ്റി​ലാ​ക്കി കൗ​ണ്ട​റി​ലൂ​ടെ കാ​ത്തു​നി​ന്ന ഉ​പ​ഭോ​ക്താ​വി​ന് അ​ദ്ദേ​ഹം കൈ​മാ​റു​ക​യും ക​ഫേ​യി​ലെ ജീ​വ​ന​ക്കാ​രോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ക​ഫേ​യു​ടെ അ​ടു​ക്ക​ള​യി​ൽ ന​ട​ക്കു​ന്ന രു​ചി​ക്കൂ​ട്ടു​ക​ളു​ടെ മാ​ജി​ക് നേ​രി​ട്ട​റി​യാ​നാ​ണ് താ​ൻ കൗ​ണ്ട​റി​ന് പി​ന്നി​ലേ​ക്ക് ക​ട​ന്ന​തെ​ന്നും, പു​റ​ത്തു​നി​ന്ന് കാ​ണു​ന്ന​ത്ര എ​ളു​പ്പ​മ​ല്ല ദോ​ശ​യു​ണ്ടാ​ക്കു​ന്ന​തെ​ന്നും പി​ന്നീ​ട് ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം കു​റി​ച്ചു.

ദോ​ശ നി​ർ​മ്മാ​ണ​ത്തി​ന് പു​റ​മെ, ദ​ക്ഷി​ണേ​ന്ത്യ​ൻ ശൈ​ലി​യി​ലു​ള്ള ഫി​ൽ​ട്ട​ർ കോ​ഫി അ​ടി​ച്ചു​ത​യ്യാ​റാ​ക്കാ​നും കേ​ന്ദ്ര​മ​ന്ത്രി മ​ടി​ച്ചി​ല്ല. ര​ണ്ട് ക​പ്പു​ക​ൾ​ക്കി​ട​യി​ൽ മു​ക​ളി​ലേ​ക്കും താ​ഴേ​ക്കും കാ​പ്പി മാ​റ്റി​പ്പ​ക​ർ​ന്ന് കോ​ഫി ത​യാ​റാ​ക്കു​ന്ന ദൃ​ശ്യ​വും മ​ന്ത്രി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടു.

അ​തേ​സ​മ​യം, പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക​ൾ​ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. ചി​ല​ർ മ​ന്ത്രി​യു​ടെ ഈ ​ല​ളി​ത​മാ​യ ഇ​ട​പെ​ട​ലി​നെ പ്ര​ശം​സി​ച്ച​പ്പോ​ൾ, പാ​ച​ക​ത്തി​നി​ടെ കൈ​യു​റ​യോ ത​ല​യി​ൽ ക്യാ​പ്പോ ധ​രി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ചി​ല​ർ ശു​ചി​ത്വ ആ​ശ​ങ്ക​ക​ൾ ഉ​ന്ന​യി​ച്ചു.

ക​ഫേ​യി​ലെ ദോ​ശ​യു​ടെ യ​ഥാ​ർ​ഥ ര​ഹ​സ്യം നെ​യ്യി​ലാ​ണെ​ന്ന് മ​റ്റു​ചി​ല​ർ ത​മാ​ശ​രൂ​പേ​ണ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ, ഇ​തൊ​രു അ​മി​ത പ്ര​ചാ​രം മാ​ത്ര​മു​ള്ള സാ​ധാ​ര​ണ ഭ​ക്ഷ​ണ​ശാ​ല​യാ​ണെ​ന്ന് വാ​ദി​ച്ച​വ​രും കു​റ​വ​ല്ല. എ​ങ്കി​ലും കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഈ ​അ​പ്ര​തീ​ക്ഷി​ത അ​ടു​ക്ക​ള പ​രീ​ക്ഷ​ണം ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലും ഇ​ന്‍റ​ർ​നെ​റ്റി​ലും വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​ട്ടു​ണ്ട്.

Tags : JyotiradityaScindia RameshwaramCafe BengaluruDiaries ViralVideo TrendingNews

Recent News

Corehub Up