x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റും ഇ​ൻ​ഷു​റ​ൻ​സി​ല്ലാ​ത്ത വ​ണ്ടി​യും; പു​നെ​യി​ലെ ഗോ​ൾ​ഡ​ൻ ഗ​യ്സിന്‍റെ ആ​ഡം​ബ​ര കാ​റി​ന് പി​ടി​വീ​ണു


Published: September 24, 2026 04:40 PM IST | Updated: September 24, 2026 04:40 PM IST

പു​നെ​യി​ലെ പ്ര​ശ​സ്ത​രാ​യ "ഗോ​ൾ​ഡ​ൻ ഗ​യ്സ്" കൂ​ട്ടു​കെ​ട്ടി​ലെ സ​ഞ്ജ​യ് ഗു​ജാ​റി​ന്‍റെ ആ​ഡം​ബ​ര കാ​റി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി പിം​പ്രി-​ചി​ഞ്ച്വാ​ഡ് ട്രാ​ഫി​ക് പൊ​ലി​സ്.

ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി നി​ര​ത്തി​ലി​റ​ക്കി​യ ഇ​യാ​ളു​ടെ ഓ​ഡി Q7 വാ​ഹ​നം ചി​ഞ്ച്വാ​ഡി​ലെ മ​ഹാ​വീ​ർ ചൗ​ക്കി​ൽ വെ​ച്ചാ​ണ് പൊ​ലി​സ് ത​ട​ഞ്ഞു​നി​ർ​ത്തി​യ​ത്.

ഔ​ദ്യോ​ഗി​ക ന​മ്പ​ർ പ്ലേ​റ്റി​ന് പ​ക​രം "Golden Guys" എ​ന്ന് എ​ഴു​തി​യ ഫാ​ൻ​സി പ്ലേ​റ്റ് പ​തി​പ്പി​ച്ച​തി​നും മ​റ്റ് നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​മാ​യി വാ​ഹ​ന​ത്തി​ന് 6,500 രൂ​പ പി​ഴ ചു​മ​ത്തി. ആ​ർ​ടി​ഒ രേ​ഖ​ക​ൾ പ്ര​കാ​രം ക​റു​പ്പ് നി​റ​ത്തി​ലു​ള്ള ഈ ​ഓ​ഡി കാ​ർ പൂ​ർ​ണ​മാ​യും സ്വ​ർ​ണ​നി​റ​ത്തി​ലേ​ക്ക് മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു.

കൂ​ടാ​തെ വാ​ഹ​ന​ത്തി​ന്‍റെ ഗ്ലാ​സു​ക​ളി​ൽ ക​റു​ത്ത ഫി​ലിം ഒ​ട്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ത്തി​ന് സാ​ധു​വാ​യ ഇ​ൻ​ഷു​റ​ൻ​സോ പു​ക പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​യി.

ഇ​തി​നു​പു​റ​മേ, മു​ൻ​പ് ന​ട​ത്തി​യ 18 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ക​യി​ൽ 33,700 രൂ​പ​യു​ടെ കു​ടി​ശി​ക​യും ഈ ​വാ​ഹ​ന​ത്തി​ന്‍റെ പേ​രി​ൽ നി​ല​വി​ലു​ണ്ട്.

ശ​രീ​ര​മാ​സ​ക​ലം കി​ലോ​ക്ക​ണ​ക്കി​ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ചും സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള ആ​ഡം​ബ​ര കാ​റു​ക​ളി​ൽ സ​ഞ്ച​രി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ​നേ​ടി​യ സ​ഞ്ജ​യ് ഗു​ജാ​റും സ​ണ്ണി വാ​ഗ്ചൗ​രെ​യു​മാ​ണ് "ഗോ​ൾ​ഡ​ൻ ഗ​യ്സ്" എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.

ഇ​താ​ദ്യ​മാ​യ​ല്ല ഇ​വ​രു​ടെ വാ​ഹ​നം പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. ക​റു​ത്ത ഫി​ലിം ഒ​ട്ടി​ച്ച​തി​ന് ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ലും ഇ​വ​രു​ടെ ഓ​ഡി കാ​റി​നെ​തി​രെ പൊ​ലി​സ് ന​ട​പ​ടി​യെ​ടു​ക്കു​ക​യും ഫി​ലിം ബ​ല​മാ​യി നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ന​മ്പ​ർ പ്ലേ​റ്റു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളും അ​ന​ധി​കൃ​ത മാ​റ്റ​ങ്ങ​ളും ത​ട​യാ​ൻ പിം​പ്രി-​ചി​ഞ്ച്വാ​ഡ് പൊ​ലി​സ് ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Tags : GoldenGuys Pune AudiQ7 TrafficPolice PimpriChinchwad

Recent News

Corehub Up