x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്പാ​ത്തി​ല്ലാ​ത്ത റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം: ക്രെ​യി​ൻ ക​യ​റി​യി​റ​ങ്ങി ഒ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു


Published: September 23, 2026 12:40 PM IST | Updated: September 23, 2026 12:40 PM IST

കോ​ളേ​ജി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ക്രെ​യി​ൻ ത​ട്ടി ദാ​രു​ണാ​ന്ത്യം. സി​ൽ​വ​ർ ഓ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഒ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി വി​ദ്യാ​ർ​ഥി പ്രേ​ര​ണ നീ​നാ​മ (19) ആ​ണ് ഗോ​ട്ട​യി​ലു​ണ്ടാ​യ ദാ​രു​ണ അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11:30 ഓ​ടെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ പ്രേ​ര​ണ, ക്യാ​മ്പ​സി​ന് തൊ​ട്ട​ടു​ത്ത് റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ പി​ന്നി​ൽ നി​ന്നെ​ത്തി​യ ക്രെ​യി​ൻ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. ക്രെ​യി​ൻ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു.

അ​പ​ക​ട ശേ​ഷം വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ ഡ്രൈ​വ​ർ അ​രു​ൺ നി​ഷാ​ദി​നെ നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി പി​ടി​കൂ​ടി പൊ​ലി​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പൊ​ലി​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

അ​പ​ക​ട​ത്തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ ഫു​ട്പാ​ത്ത് ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ജീ​വ​ൻ പ​ണ​യം വെ​ച്ച് ന​ട​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് പ്ര​ദേ​ശ​ത്ത് ഉ​യ​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : AhmedabadNews GujaratNews RoadSafety TragicAccident CrimeNews

Recent News

Corehub Up