x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യം പി​ടി​യി​ലാ​യി, പ​ക്ഷേ ചി​രി മാ​റി​യി​ല്ല! പൊ​ലി​സി​നെ ഞെ​ട്ടി​ച്ച് കു​റ്റ​വാ​ളി​ക​ളു​ടെ 'ഹാ​പ്പി മോ​ഡ്'


Published: September 23, 2026 01:47 PM IST | Updated: September 23, 2026 01:47 PM IST

അ​ന​ധി​കൃ​ത മ​ദ്യ​വേ​ട്ട വാ​ർ​ത്ത​ക​ൾ പൊ​തു​വെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് എ​ല്ലാ​വ​രും വാ​യി​ച്ചു​പോ​കാ​റു​ള്ള​തെ​ങ്കി​ൽ, ജ​മ്മു ക​ശ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ നി​ന്നു​ള്ള ഈ ​സം​ഭ​വം ന​ൽ​കു​ന്ന​ത് വേ​റൊ​രു ചി​ത്ര​മാ​ണ്.

ബോ​ണ്ടി​യാ​ൽ​ഗാം ക്രോ​സിം​ഗി​ൽ വെ​ച്ച് പൊ​ലി​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ഇ​രു​പ​ത്തൊ​ന്നോ​ളം കു​പ്പി വ്യാ​ജ​മ​ദ്യ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. തു​ട​ർ​ന്ന് എ​ക്സൈ​സ് നി​യ​മ​പ്ര​കാ​രം പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വ​മെ​ല്ലാം അ​സ്ഥാ​ന​ത്താ​ക്കി​ക്കൊ​ണ്ട് പൊ​ലി​സ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ലെ പ്ര​തി​ക​ളു​ടെ വി​ചി​ത്ര​മാ​യ ഭാ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ഗ​തി​യി​ൽ പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന കു​റ്റ​വാ​ളി​ക​ളു​ടെ മു​ഖ​ത്ത് ഭ​യ​മോ അ​ല്ലെ​ങ്കി​ൽ നാ​ണ​ക്കേ​ടോ ആ​ണ് കാ​ണാ​റു​ള്ള​തെ​ങ്കി​ൽ, ഇ​വി​ടെ കാ​ര്യ​ങ്ങ​ൾ നേ​രെ തി​രി​ച്ചാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ കേ​സ് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ർ​ഡും ക​യ്യി​ലേ​ന്തി കേ​സ് ഡ​യ​റി​യു​ടെ മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ഴും യാ​തൊ​രു​വി​ധ കു​റ്റ​ബോ​ധ​വു​മി​ല്ലാ​തെ ക്യാ​മ​റ​യി​ലേ​ക്ക് നോ​ക്കി അ​തി​മ​നോ​ഹ​ര​മാ​യി പു​ഞ്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

പൊ​ലി​സ് റെ​യ്ഡി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​ൻ ഇ​ട്ട സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ന് താ​ഴെ അ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ മു​ഴു​വ​ൻ ഇ​വ​രു​ടെ ഈ ​ചി​രി​യി​ലേ​ക്ക് തി​രി​ഞ്ഞു.

പ്ര​തി​ക​ളു​ടെ ഈ ​അ​പ്ര​തീ​ക്ഷി​ത ചി​രി ക​ണ്ട​തോ​ടെ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രും ട്രോ​ള​ന്മാ​രും വി​ഷ​യം കൈ​കാ​ര്യം ചെ​യ്യാ​ൻ തു​ട​ങ്ങി. പി​ടി​യി​ലാ​യ​പ്പോ​ഴും ഇ​ത്ര​യ​ധി​കം സ​ന്തോ​ഷ​ത്തോ​ടെ നി​ൽ​ക്കു​ന്ന​വ​രെ അ​ടു​ത്ത​കാ​ല​ത്തെ​ങ്ങും ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും ക​മ​ന്‍റ്.

അ​ടി​ച്ച സാ​ധ​ന​ത്തി​ന്‍റെ ല​ഹ​രി ഇ​നി​യും ഇ​റ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ചി​ല​ർ പ​രി​ഹ​സി​ക്കു​മ്പോ​ൾ, തി​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ വി​ജ​യം നേ​ടി​യ നേ​താ​ക്ക​ളെ​പ്പോ​ലെ​യാ​ണ് ഇ​വ​രു​ടെ ഭാ​വ​മെ​ന്നാ​ണ് മ​റ്റു​ചി​ല​രു​ടെ നി​രീ​ക്ഷ​ണം.

ഒ​ളി​പ്പി​ച്ചു വെ​ച്ച ര​ഹ​സ്യ മ​ദ്യ​ശേ​ഖ​രം ഇ​നി​യും ബാ​ക്കി​യു​ള്ള​തി​ന്‍റെ ധൈ​ര്യ​മാ​കാം ഈ ​ചി​രി​ക്ക് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. കാ​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യാ​ലും, നി​യ​മ​ന​ട​പ​ടി​ക​ൾ ഒ​രു​വ​ഴി​ക്ക് പു​രോ​ഗ​മി​ക്കു​മ്പോ​ഴും പൊ​ലി​സി​നെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ഈ '​ഹാ​പ്പി ഫേ​സു​ക​ൾ'.

Tags : ViralNews AnantnagPolice JammuAndKashmir MugshotMemes HighSpirits

Recent News

Corehub Up