x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാർദിക്കും ക്രുണാലും തമ്മിൽ അകലുന്നോ; സോഷ്യൽ മീഡിയയിലെ മൗനം ചർച്ചയാകുന്നു


Published: March 24, 2026 07:35 PM IST | Updated: March 24, 2026 07:35 PM IST

ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ക്രു​ണാ​ൽ പാ​ണ്ഡ്യ​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ൽ വി​ള്ള​ലു​ക​ൾ വീ​ണോ എ​ന്ന ചോ​ദ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​മാ​റു​ക​യാ​ണ്.

പ​ണ്ട് ക്രി​ക്ക​റ്റ് മൈ​താ​ന​ത്തും പു​റ​ത്തും പി​രി​ക്കാ​നാ​വാ​ത്ത ക​രു​ത്താ​യി നി​ന്ന ഇ​രു​വ​രും ത​മ്മി​ൽ വ​ലി​യൊ​രു അ​ക​ൽ​ച്ച ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ വി​ല​യി​രു​ത്തു​ന്ന​ത്.

ക്രു​ണാ​ൽ പാ​ണ്ഡ്യ​യു​ടെ ജ​ന്മ​ദി​നം ക​ട​ന്നു​പോ​യി​ട്ടും സാ​ധാ​ര​ണ കാ​ണാ​റു​ള്ള സ്നേ​ഹ​നി​ർ​ഭ​ര​മാ​യ ആ​ശം​സ​ക​ളോ ചി​ത്ര​ങ്ങ​ളോ ഹാ​ർ​ദി​ക്കി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​തി​രു​ന്ന​താ​ണ് പു​തി​യ സം​ശ​യ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടി​യ​ത്.

സ​ഹോ​ദ​ര​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടാ​റു​ള്ള മും​ബൈ ഇ​ന്ത്യ​ൻ​സ് നാ​യ​ക​ന്‍റെ ഈ ​മൗ​നം ആ​രാ​ധ​ക​രെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക്രു​ണാ​ലി​ന്‍റെ ഭാ​ര്യ പ​ങ്കൂ​രി ശ​ർ​മ്മ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഒ​രു കു​റി​പ്പും ഇ​തി​നോ​ട​കം വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

പ്ര​തി​സ​ന്ധി​ക​ളെ ധീ​ര​മാ​യി നേ​രി​ടു​ന്ന ക്രു​ണാ​ലി​ന്‍റെ മ​ന​ക്ക​രു​ത്തി​നെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് പ​ങ്കൂ​രി എ​ഴു​തി​യ കു​റി​പ്പി​ലോ അ​തി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളി​ലോ ഹാ​ർ​ദി​ക്കി​ന്‍റെ സാ​ന്നി​ധ്യം ഒ​രി​ട​ത്തും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഹാ​ർ​ദി​ക്കി​ന്‍റെ മ​ക​ൻ അ​ഗ​സ്ത്യ ചി​ത്ര​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചു​വെ​ങ്കി​ലും പി​താ​വി​നെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​ത് സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് ആ​രാ​ധ​ക​ർ കാ​ണു​ന്ന​ത്.

ഇ​ന്ത്യ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് നേ​ടി​യ ച​രി​ത്ര നി​മി​ഷ​ത്തി​ൽ ഹാ​ർ​ദി​ക് നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടും സ​ഹോ​ദ​ര​നോ സ​ഹോ​ദ​ര​ഭാ​ര്യ​യോ ഒ​രു അ​ഭി​ന​ന്ദ​ന കു​റി​പ്പ് പോ​ലും പ​ങ്കു​വെ​ക്കാ​ത്ത​ത് അ​ന്നു​ത​ന്നെ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

വി​ജ​യാ​ഘോ​ഷ വേ​ള​ക​ളി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​വ​രു​ടെ അ​സാ​ന്നി​ധ്യം പ്ര​ക​ട​മാ​യ​തോ​ടെ​യാ​ണ് കു​ടും​ബ​ത്തി​നു​ള്ളി​ൽ എ​ന്തോ അ​സ്വാ​ര​സ്യ​ങ്ങ​ൾ പു​ക​യു​ന്നു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് ശ​ക്തി ല​ഭി​ച്ച​ത്.

ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ജീ​വി​ത​ത്തി​ലെ പു​തി​യ മാ​റ്റ​ങ്ങ​ളും മോ​ഡ​ലാ​യ മാ​ഹി​യേ​ക ശ​ർ​മ്മ​യു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സൗ​ഹൃ​ദ​വു​മാ​ണ് ഈ ​അ​ക​ൽ​ച്ച​യ്ക്ക് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ചി​ല​ർ അ​നു​മാ​നി​ക്കു​ന്നു.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ ബാ​ധി​ച്ചോ എ​ന്ന ചോ​ദ്യം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഉ​യ​രു​മ്പോ​ഴും പാ​ണ്ഡ്യ സ​ഹോ​ദ​ര​ന്മാ​ർ ഈ ​വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tags : HardikPandya KrunalPandya PandyaBrothers CricketNews TrendingNow

Recent News

Corehub Up