x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ലേ​ക്ക് ഐ​ഷോ​സ്പീ​ഡി​ന്‍റെ 'വേ​ൾ​ഡ് ക​പ്പ് (ചാ​മ്പ്യ​ൻ​സ്)' മ്യൂ​സി​ക്


Published: June 2, 2026 10:48 PM IST | Updated: June 2, 2026 10:48 PM IST

ഫി​ഫ ലോ​ക​ക​പ്പി​ന് പ​ന്തു​രു​ളാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, കാ​യി​ക​ലോ​ക​ത്തെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കി പ്ര​ശ​സ്ത സോ​ഷ്യ​ൽ മീ​ഡി​യ താ​രം ഐ​ഷോ​സ്പീ​ഡി​ന്‍റെ പു​തി​യ മ്യൂ​സി​ക് ആ​ൽ​ബം പു​റ​ത്തി​റ​ങ്ങി.

ഷ​ക്കീ​റ​യും ബേ​ണ ബോ​യും ചേ​ർ​ന്ന് പാ​ടി​യ ഔ​ദ്യോ​ഗി​ക ലോ​ക​ക​പ്പ് ഗാ​ന​മാ​യ 'ദാ​യ് ദാ​യ്' ഉ​ണ്ടാ​ക്കി​യ വ​ലി​യ ത​രം​ഗ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്, 'വേ​ൾ​ഡ് ക​പ്പ് (ചാ​മ്പ്യ​ൻ​സ്)' എ​ന്ന പേ​രി​ൽ സ്പീ​ഡ് ത​ന്‍റെ ഫു​ട്ബോ​ൾ ട്രാ​ക്ക് റി​ലീ​സ് ചെ​യ്ത​ത്.

ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി താ​രം പു​തി​യൊ​രു പ്രൊ​ജ​ക്റ്റ് ചെ​യ്യു​ന്നു​ണ്ടെ​ന്ന ത​ര​ത്തി​ൽ ആ​ഴ്ച​ക​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് ഇ​തോ​ടെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

യൂ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​മ്യൂ​സി​ക് വീ​ഡി​യോ ക​ണ്ട​ത്. ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഫു​ട്ബോ​ൾ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഏ​ഴാം ന​മ്പ​ർ പോ​ർ​ച്ചു​ഗ​ൽ ജേ​ഴ്സി ധ​രി​ച്ചാ​ണ് സ്പീ​ഡ് വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

പു​തി​യ ആ​ൽ​ബം പു​റ​ത്തി​റ​ങ്ങി​യ വി​വ​രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് താ​രം ത​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് ഹാ​ൻ​ഡി​ലി​ൽ പ​ങ്കു​വെ​ച്ച ചെ​റി​യ വീ​ഡി​യോ ക്ലി​പ്പും ഇ​തി​ന​കം ത​ന്നെ 57 മി​ല്യ​ണി​ല​ധി​കം വ്യൂ​സ് നേ​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൊ​ടു​ങ്ക​റ്റാ​യി മാ​റി​യി​ട്ടു​ണ്ട്.

യൂ​ട്യൂ​ബി​ൽ മാ​ത്രം അ​ഞ്ച​ര​ക്കോ​ടി​യി​ല​ധി​കം സ​ബ്‌​സ്‌​ക്രൈ​ബേ​ഴ്‌​സു​ള്ള ഐ​ഷോ​സ്പീ​ഡി​ന്‍റെ ഈ ​പു​തി​യ ഗാ​നം വ​രും​ദി​വ​സ​ങ്ങ​ളി​ൽ കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക മാ​മാ​ങ്ക​ത്തി​നാ​ണ് വ​ട​ക്കേ അ​മേ​രി​ക്ക​ൻ ഭൂ​ഖ​ണ്ഡം ഇ​ത്ത​വ​ണ വേ​ദി​യാ​കു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 48 രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന 2026-ലെ ​ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ജൂ​ൺ 11-ന് ​മെ​ക്സി​ക്കോ സി​റ്റി​യി​ലെ പ്ര​ശ​സ്ത​മാ​യ അ​സ്റ്റേ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ വെ​ച്ചാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം അ​ര​ങ്ങേ​റു​ക. തു​ട​ർ​ന്ന് ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ടു​ത്ത പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ, ജൂ​ലൈ 19-ന് ​ന്യൂ​ജേ​ഴ്‌​സി​യി​ലെ മെ​റ്റ്‌​ലൈ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ വെ​ച്ച് പു​തി​യ ലോ​ക​രാ​ജാ​ക്ക​ന്മാ​രെ നി​ർ​ണ​യി​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കും.

വി​പു​ലീ​ക​രി​ച്ച പു​തി​യ ഫോ​ർ​മാ​റ്റ് അ​നു​സ​രി​ച്ച് ഗ്രൂ​പ്പ് ഘ​ട്ട​വും നോ​ക്കൗ​ട്ട് റൗ​ണ്ടു​ക​ളു​മ​ട​ക്കം ആ​കെ 104 മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഫു​ട്ബോ​ൾ പ്രേ​മി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

 

Tags : IShowSpeed WorldCupChampions Speedy ShowSpeed SpeedWorldCup

Recent News

Corehub Up