x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച് സെ​ൻ​സ​സ് ഡ്യൂ​ട്ടി; ശ്ര​ദ്ധ നേ​ടി അ​ധ്യാ​പി​ക​യു​ടെ സ​മ​ർ​പ്പ​ണ​ബോ​ധം


Published: August 28, 2026 04:38 PM IST | Updated: August 28, 2026 04:38 PM IST

മ​ക്ക​ളെ​യു​മെ​ടു​ത്ത് ജോ​ലി ചെ​യ്യു​ന്ന ഒ​രു അ​ധ്യാ​പി​ക​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടു​ന്ന​ത്. അ​സ​മി​ൽ നി​ന്നു​ള്ള അ​ധ്യാ​പി​ക​യാ​യ റൂ​മി ഡേ​ക്ക​യാ​ണ് സെ​ൻ​സ​സ് 2027-ന്‍റെ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി ത​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങു​ന്ന​ത്.

ഒ​രു കു​ട്ടി​യെ കൈ​ക​ളി​ൽ ഏ​ന്തി​യും ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ കൈ​പി​ടി​ച്ചു​മാ​ണ് അ​വ​ർ സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ചൂ​ടും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും വ​ക​വെ​ക്കാ​തെ​യാ​ണ് റൂ​മി​യു​ടെ ഈ ​യാ​ത്ര.

കു​ഞ്ഞു​ങ്ങ​ളെ വീ​ട്ടി​ൽ ത​നി​ച്ചാ​ക്കി വ​രാ​ൻ മ​റ്റു വ​ഴി​ക​ളി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ജോ​ലി സ്ഥ​ല​ത്തേ​ക്ക് ഒ​പ്പം കൂ​ട്ടേ​ണ്ടി വ​ന്ന​തെ​ന്ന് അ​വ​ർ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും ത​നി​ക്ക് ന​ൽ​കി​യ ഔ​ദ്യോ​ഗി​ക ചു​മ​ത​ല കൃ​ത്യ​മാ​യി നി​ർ​വ്വ​ഹി​ക്കാ​നു​ള്ള റൂ​മി​യു​ടെ ആ​ത്മാ​ർ​ഥ​ത​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

അ​തേ​സ​മ​യം, സ്കൂ​ളി​ലെ അ​ധ്യാ​പ​ന​വും കു​ടും​ബ​വും ഒ​പ്പം സെ​ൻ​സ​സ് ജോ​ലി​യും ഒ​രേ​പോ​ലെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച് ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ഇ​തി​നു മ​റു​പ​ടി​യു​മാ​യി റൂ​മി​യു​ടെ ഭ​ർ​ത്താ​വ് ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

റൂ​മി​യു​ടെ സ്ഥി​രം ജോ​ലി​സ്ഥ​ല​മാ​യ സ്കൂ​ൾ വീ​ടി​ന​ടു​ത്താ​ണെ​ന്നും എ​ന്നാ​ൽ സെ​ൻ​സ​സ് ഡ്യൂ​ട്ടി​ക്ക് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ദി​വ​സേ​ന കു​ട്ടി​ക​ളു​മാ​യി​ട്ടാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് സ്ഥാ​പി​ക്കാ​ന​ല്ല, മ​റി​ച്ച് റൂ​മി​യു​ടെ അ​ധ്വാ​ന​ത്തെ അ​ഭി​ന​ന്ദി​ക്കാ​നാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​തെ​ന്നും ചു​രു​ങ്ങി​യൊ​രു ദൃ​ശ്യം ക​ണ്ട് മു​ഴു​വ​ൻ സാ​ഹ​ച​ര്യ​ത്തെ​യും വി​ല​യി​രു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

2011-ന് ​ശേ​ഷം രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന വ​ലി​യ ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പാ​യ സെ​ൻ​സ​സ് 2027, സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പും ന​ട​ത്തു​മ്പോ​ൾ, ഫീ​ൽ​ഡ് ത​ല​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​ഭ​വി​ക്കു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്കും പ്ര​യാ​സ​ങ്ങ​ളി​ലേ​ക്കു​മാ​ണ് റൂ​മി​യു​ടെ വീ​ഡി​യോ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

Tags : AssamTeacher ViralVideo InspiringStory EverydayHeroes MotherhoodAndWork

Recent News

Corehub Up