x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഡു​വും പ​ഞ്ചാ​മൃ​ത​വു​മ​ല്ല, ഇ​വി​ടെ പ്ര​സാ​ദം 'മ​ഞ്ച്'! ത​രം​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ലെ 'മ​ഞ്ച് മു​രു​ക​ൻ' ക്ഷേ​ത്രം


Published: August 27, 2026 11:28 PM IST | Updated: August 27, 2026 11:28 PM IST

ക്ഷേ​ത്ര​ദ​ർ​ശ​ന​വും വ​ഴി​പാ​ടു​പ്ര​സാ​ദ​ങ്ങ​ളും ഭാ​ര​തീ​യ​രു​ടെ ജീ​വി​ത​വു​മാ​യി ഏ​റെ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​ന്നാ​ണ്. പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ഞ്ചാ​മൃ​ത​വും പാ​യ​സ​വും ല​ഡു​വു​മൊ​ക്കെ പ്ര​സാ​ദ​മാ​യി ല​ഭി​ക്കു​ന്ന ക്ഷേ​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ത​ള​വ​ടി​യി​ലു​ള്ള തെ​ക്ക​ൻ പ​ഴ​നി ബാ​ല​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്രം.

ഇ​വി​ടെ ഭ​ഗ​വാ​ൻ സു​ബ്ര​ഹ്മ​ണ്യ​ന് നി​വേ​ദ്യ​മാ​യി സ​മ​ർ​പ്പി​ക്കു​ന്ന​തും ഭ​ക്ത​ർ​ക്ക് തി​രി​കെ ല​ഭി​ക്കു​ന്ന​തും പ്ര​ശ​സ്ത​മാ​യ 'മ​ഞ്ച്' ചോ​ക്ലേ​റ്റാ​ണ്. രേ​ഹാ അ​ദാ​നി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ്വ ആ​ചാ​രം വീ​ണ്ടും ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ഒ​റ്റ​നോ​ട്ട​ത്തി​ൽ മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളെ​പ്പോ​ലെ തോ​ന്നി​ക്കു​മെ​ങ്കി​ലും ശ്രീ​കോ​വി​ലി​നു​ള്ളി​ൽ നി​ന്ന് ഭ​ക്ത​രു​ടെ കൈ​ക​ളി​ലേ​ക്ക് പ്ര​സാ​ദ​മാ​യി എ​ത്തു​ന്ന​ത് ചോ​ക്ലേ​റ്റാ​ണെ​ന്ന പ്ര​ത്യേ​ക​ത രേ​ഹ ത​ന്‍റെ വീ​ഡി​യോ​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഈ ​വ്യ​ത്യ​സ്ത വ​ഴി​പാ​ടി​ന് പി​ന്നി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ഒ​രു ക​ഥ​യു​മു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ ഒ​രു കൊ​ച്ചു​കു​ട്ടി ത​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട മ​ഞ്ച് ചോ​ക്ലേ​റ്റ് ഭ​ഗ​വാ​ന് സ​മ​ർ​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് കു​ട്ടി​യു​ടെ അ​സു​ഖം അ​ത്ഭു​ത​ക​ര​മാ​യി ഭേ​ദ​പ്പെ​ടു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ്രാ​ദേ​ശി​ക വി​ശ്വാ​സം.

ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷ​മാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ലേ​ക്ക് മ​ഞ്ച് വ​ഴി​പാ​ടാ​യി കൊ​ണ്ടു​വ​രാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ​യാ​ണ് ഇ​വി​ടെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ഭ​ക്ത​ർ​ക്കി​ട​യി​ൽ സ്നേ​ഹ​ത്തോ​ടെ "മ​ഞ്ച് മു​രു​ക​ൻ" എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്. സാ​ധാ​ര​ണ ക​ട​ക​ളി​ൽ നി​ന്ന് വാ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ്വാ​ദും ക്രി​സ്പി​നെ​സും ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന മ​ഞ്ചി​നു​ണ്ടെ​ന്നാ​ണ് ദ​ർ​ശ​നം ന​ട​ത്തി​യ ചി​ല ഭ​ക്ത​രു​ടെ അ​ഭി​പ്രാ​യം.

ചോ​ക്ലേ​റ്റ് പ്രേ​മി​ക​ൾ​ക്ക് ഇ​ത് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​ണെ​ന്നും നി​ര​വ​ധി പേ​ർ കു​റി​ക്കു​ന്നു. ക്ഷേ​ത്ര​ത്തി​ന്‍റെ കൃ​ത്യ​മാ​യ വ​ഴി ചോ​ദി​ച്ച​റി​ഞ്ഞ് നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കാ​ൻ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രു​ടെ ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് താ​ഴെ നി​റ​യു​ന്നു​ണ്ട്.

Tags : Alappuzha Thalavady KeralaTourism GodsOwnCountry KeralaTemples

Recent News

Corehub Up