x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ടി​യോ​ടെ സ​ർ​ഫ​റാ​സ്, ട്രി​മ്മ​റു​മാ​യി സി​റാ​ജ്! കൊ​ളം​ബോ​യി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ 'ഹെ​യ​ർ​ക​ട്ട്' വീ​ഡി​യോ വൈ​റ​ൽ


Published: August 11, 2026 10:52 PM IST | Updated: August 11, 2026 10:52 PM IST

ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്‌​ക്കാ​യി ത​യ്യാ​റെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക്യാ​മ്പി​ൽ നി​ന്ന് ര​സ​ക​ര​മാ​യ വി​ശേ​ഷ​ങ്ങ​ൾ പു​റ​ത്ത്. ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ സ​ർ​ഫ​റാ​സ് ഖാ​ന് സ​ഹ​താ​രം മു​ഹ​മ്മ​ദ് സി​റാ​ജ് ന​ൽ​കി​യ സ​ർ​പ്രൈ​സ് ഹെ​യ​ർ​ക​ട്ടാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

കൊ​ളം​ബോ​യി​ലെ വി​ശ്ര​മ​വേ​ള​യി​ലാ​ണ് താ​ര​ങ്ങ​ൾ പ്രാ​ദേ​ശി​ക ഹെ​യ​ർ സ്റ്റൈ​ലി​സ്റ്റി​ന്‍റെ സേ​വ​നം തേ​ടി​യ​ത്. സി​റാ​ജ് പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, അ​ല്പം പ​രി​ഭ്ര​മ​ത്തോ​ടെ ഇ​രി​ക്കു​ന്ന സ​ർ​ഫ​റാ​സി​നെ പി​ടി​ച്ച് നി​ർ​ത്തി ട്രി​മ്മ​ർ ഉ​പ​യോ​ഗി​ച്ച് മു​ടി​യു​ടെ വ​ശ​ങ്ങ​ൾ സി​റാ​ജ് ത​ന്നെ സ്റ്റൈ​ൽ ചെ​യ്യു​ന്ന​ത് കാ​ണാം.

തു​ട​ർ​ന്നാ​ണ് പ്രൊ​ഫ​ഷ​ണ​ൽ സ്റ്റൈ​ലി​സ്റ്റ് ബാ​ക്കി പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ​ർ​ഫ​റാ​സി​ന് പു​റ​മെ ക്യാ​പ്റ്റ​ൻ ശു​ഭ്മ​ൻ ഗി​ല്ലും വി​ക്ക​റ്റ് കീ​പ്പ​ർ റി​ഷ​ഭ് പ​ന്തും പു​തി​യ ലു​ക്കി​ലേ​ക്ക് മാ​റി. സ്റ്റൈ​ലി​സ്റ്റി​നൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ച താ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ന​ന്ദി​യ​റ​യി​ക്കാ​നും മ​റ​ന്നി​ല്ല.

ആ​ഗ​സ്റ്റ് 15-ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പോ​രാ​ട്ട​ത്തി​നാ​യി ഇ​ന്ത്യ​ൻ സം​ഘം ഗാ​ളി​ലേ​ക്ക് തി​രി​ച്ചു. ല​ങ്ക​ൻ പി​ച്ചു​ക​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​നാ​യി കൊ​ളം​ബോ നോ​ൺ​ഡെ​സ്ക്രി​പ്റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബ്ബ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശീ​ല​ന മ​ത്സ​ര ശേ​ഷ​മാ​ണ് ടീം ​പു​തി​യ വേ​ദി​യി​ലെ​ത്തി​യ​ത്.

Tags : MohammedSiraj SarfarazKhan ShubmanGill RishabhPant

Recent News

Corehub Up