x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വായനയുടെ ലോകവുമായി ഒരു 'ലൈബ്രറി ഓട്ടോ'


Published: April 28, 2026 05:20 PM IST | Updated: April 28, 2026 05:20 PM IST

തിരക്കേറിയ ട്രാഫിക് കുരുക്കിലും യാത്രയെ വിജ്ഞാനപ്രദവും ആനന്ദകരവുമാക്കുന്ന ഒരു ഓട്ടോറിക്ഷ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

ഒരു യാത്രക്കാരനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതിലുപരി, ഒപ്പം യാത്ര ചെയ്യുന്നവർക്ക് അറിവിന്‍റെയും നന്മയുടെയും ലോകം തുറന്നുകൊടുക്കുകയാണ് ഈ ഓട്ടോറിക്ഷ.

സാധാരണ ഓട്ടോകളിൽ നിന്ന് വ്യത്യസ്തമായി, പുസ്തകങ്ങൾക്കായി പ്രത്യേക സ്ഥലം ഒരുക്കി, വായനയെ സ്നേഹിക്കുന്നവർക്ക് അതിനായി സമയം കണ്ടെത്താൻ അവസരമൊരുക്കുന്നു എന്നതാണ് ഈ വാഹനത്തെ വേറിട്ടുനിർത്തുന്നത്.

വായനയ്ക്ക് പുറമെ, യാത്രക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ഓട്ടോയ്ക്കുള്ളിൽ പലയിടങ്ങളിലായി പ്രചോദനമേകുന്ന വരികളും കുറിപ്പുകളും പതിപ്പിച്ചിട്ടുണ്ട്.

യാത്രക്കിടയിൽ ചെറിയൊരു സന്തോഷം പകരാനായി യാത്രക്കാർക്കായി മിഠായികളും മറ്റും കരുതിയിരിക്കുന്നുണ്ട്. കൂടാതെ, പോസിറ്റീവ് ഊർജ്ജം പകരുന്ന സന്ദേശങ്ങൾ എഴുതിയ ചെറിയ പേപ്പർ കഷ്ണങ്ങളും ഇവിടെയുണ്ട്.

നഗരങ്ങളിലെ നീണ്ട യാത്രാവേളകളിൽ ഉണ്ടാകുന്ന വിരസതയെ ഇത്തരത്തിൽ ക്രിയാത്മകമായി മാറ്റാൻ സാധിക്കുമെന്ന വലിയ സന്ദേശമാണ് ഈ ഓട്ടോറിക്ഷ നൽകുന്നത്. ഇൻസ്റ്റാഗ്രാം വഴി പുറത്തുവന്ന ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.

വലിയ സാങ്കേതിക വിദ്യകളോ അധിക ചെലവോ ഇല്ലാതെ തന്നെ, ചെറിയൊരു നന്മ മനസിൽ സൂക്ഷിച്ചാൽ എങ്ങനെ ചുറ്റുമുള്ളവർക്ക് പ്രചോദനമാകാം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഓട്ടോറിക്ഷ.

വായനാശീലം വളർത്തുന്നതിനും സമൂഹത്തിൽ നല്ലൊരു ചിന്താഗതി പകർന്നു നൽകുന്നതിനും ഇത്തരമൊരു ചെറിയ സംരംഭത്തിന് സാധിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

Tags : TravelingLibrary ViralNews InspiringStories AutoRickshaw PositiveVibes

Recent News

Corehub Up