x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ്വാരകയിൽ പരസ്യമായി ചുംബിച്ച യു​വ​തീ യു​വാ​ക്ക​ളെ ചോദ്യം ചെയ്ത് യുവതി


Published: March 14, 2026 10:44 PM IST | Updated: March 14, 2026 10:55 PM IST

ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക സെ​ക്ട​ർ 19-ലെ ​ഒ​രു പൊ​തു പാ​ർ​ക്കി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള സം​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

പാ​ർ​ക്കി​ൽ സ​മ​യം ചി​ല​വ​ഴി​ക്കാ​നെ​ത്തി​യ യു​വ​തീ യു​വാ​ക്ക​ൾ പ​ര​സ്യ​മാ​യി ചും​ബി​ച്ച​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് ആ​ധാ​ര​മാ​യ​ത്. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ്രീ​തി ശ​ർ​മ്മ എ​ന്ന സ്ത്രീ ​ഈ പ്ര​വൃ​ത്തി​യെ ശ​ക്ത​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും ഇ​ത് കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളും എ​ത്തു​ന്ന ഇ​ട​മാ​ണെ​ന്ന് അ​വ​രെ ഓ​ർ​മ്മി​പ്പി​ക്കു​ക​യും ചെ​യ്തു.

മു​തി​ർ​ന്ന​വ​രു​ടെ ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ൾ പാ​ർ​ക്കി​ൽ ക​ളി​ക്കാ​നെ​ത്തു​ന്ന കൊ​ച്ചു കു​ട്ടി​ക​ളി​ൽ മോ​ശം സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നാ​യി​രു​ന്നു പ്രീ​തി​യു​ടെ പ്ര​ധാ​ന വാ​ദം.

പൊ​തു​വി​ട​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ച് അ​വ​രെ ഉ​പ​ദേ​ശി​ച്ച പ്രീ​തി, സ്വ​കാ​ര്യ​ത ആ​വ​ശ്യ​മു​ള്ള​വ​ർ അ​തി​നാ​യി മ​റ്റ് സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും തു​റ​ന്ന​ടി​ച്ചു.

പ്രീ​തി​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട ദ​മ്പ​തി​ക​ൾ പി​ന്നീ​ട് മ​റു​പ​ടി​യൊ​ന്നും പ​റ​യാ​തെ അ​വി​ടെ​നി​ന്നും വേ​ഗ​ത്തി​ൽ മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ രീ​തി​യി​ൽ ചേ​രി​തി​രി​ഞ്ഞു​ള്ള അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന​ത്.

പ്രീ​തി ശ​ർ​മ്മ​യു​ടേ​ത് അ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലാ​ണെ​ന്നും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​മ്പോ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ന്യ​ത നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് മ​റ്റൊ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

സ​ദാ​ചാ​ര​വും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​വും ത​മ്മി​ലു​ള്ള നേ​ർ​ത്ത അ​തി​ർ​വ​ര​മ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ഈ ​സം​ഭ​വം വീ​ണ്ടും തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്.

Tags : DwarkaSector19 ViralVideo DelhiNews TrendingNow SocialMediaViral

Recent News

Corehub Up