x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ളും വേ​ണ്ട പ​ന്ത​ലും വേ​ണ്ട; ച​ലി​ക്കു​ന്ന ട്ര​ക്കി​നു​ള്ളി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന വി​വാ​ഹ​വേ​ദി


Published: October 13, 2026 11:25 AM IST | Updated: October 13, 2026 11:25 AM IST

ഗു​രു​ഗ്രാ​മി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഭീ​മാ​കാ​ര​മാ​യ ഒ​രു ട്ര​ക്കി​നു​ള്ളി​ൽ അ​തി​ഥി​ക​ളും പു​രോ​ഹി​ത​നും വ​ധൂ​വ​ര​ന്മാ​രും അ​ട​ങ്ങു​ന്ന സം​ഘം പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത് ക​ണ്ട യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് ആ ​കാ​ഴ്ച പ​ക​ർ​ത്തി​യ​ത്.

ഒ​റ്റ​നോ​ട്ട​ത്തി​ൽ ആ​ഡം​ബ​ര വെ​ഡി​ങ് ഹാ​ളി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധം മ​നോ​ഹ​ര​മാ​യ പൂ​ക്ക​ളും പി​ങ്ക് വി​രി​ക​ളും സ്വ​ർ​ണ​വ​ർ​ണ​ത്തി​ലു​ള്ള അ​ല​ങ്കാ​ര പാ​ന​ലു​ക​ളും കൊ​ണ്ട് വാ​ഹ​നം ഉ​ള്ളി​ൽ നി​ന്ന് സ​ജീ​ക​രി​ച്ചി​രു​ന്നു.

പ്ര​മു​ഖ വ​സ്ത്ര ബ്രാ​ൻ​ഡാ​യ റേ​മ​ണ്ടി​ന്‍റെ ലോ​ഗോ പ​തി​പ്പി​ച്ച ട്ര​ക്കി​ന്‍റെ ഒ​രു വ​ശം തു​റ​ന്ന നി​ല​യി​ലാ​യ​തി​നാ​ൽ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ച​ട​ങ്ങു​ക​ൾ നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു.

ഗു​രു​ഗ്രാം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ​ങ്ക​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നും അ​പ്പു​റ​മാ​ണെ​ന്ന കു​റി​പ്പോ​ടെ പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യ​ത്.

ബ്രാ​ൻ​ഡ് പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണോ അ​തോ വി​പ​ണ​ന ത​ന്ത്ര​മാ​ണോ ഇ​തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്തി​യ കാ​മ​റാ​മാ​ന് പ്ര​ത്യേ​ക ബോ​ണ​സ് ന​ൽ​ക​ണ​മെ​ന്ന് തു​ട​ങ്ങി വി​വാ​ഹ ഹാ​ൾ വാ​ട​ക ലാ​ഭി​ക്കാ​നു​ള്ള മി​ക​ച്ച വ​ഴി​യാ​ണി​തെ​ന്ന ത​ര​ത്തി​ൽ ര​സ​ക​ര​മാ​യ ഒ​ട്ടേ​റെ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ആ​ളു​ക​ളി​ൽ നി​ന്ന് ഉ​യ​രു​ന്ന​ത്.

Tags : Gurgaon ViralNews WeddingOnWheels GurgaonIsNotForBeginners MovingMandap

Recent News

Corehub Up