x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇതാണ് യഥാർഥ ഡിസിപ്ലിൻ; അമേരിക്കൻ പ്രസിഡന്‍റിന്‍റെ വിമാനം തലക്ക് മുകളിലെത്തിയിട്ടും ഒരിഞ്ച് പോലും അനങ്ങാതെ സൈനികൻ

സൂരജ് സുധീർ
Published: May 14, 2026 10:02 PM IST | Updated: May 14, 2026 10:02 PM IST

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ ദൃ​ശ്യം ചൈ​നീ​സ് സൈ​നി​ക​ന്‍റെ അ​ച്ച​ട​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വി​മാ​ന​മാ​യ എ​യ​ർ​ഫോ​ഴ്സ് വ​ൺ തൊ​ട്ട​ടു​ത്തു​കൂ​ടെ പോ​കു​മ്പോ​ഴും ക​ണ്ണി​മ​യ്ക്കാ​തെ, ഒ​രി​ഞ്ച് പോ​ലും അ​ന​ങ്ങാ​തെ നി​ൽ​ക്കു​ന്ന ഒ​രു ചൈ​നീ​സ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളി​ലെ താ​രം.

വി​മാ​നം വ​ലി​യ ശ​ബ്ദ​ത്തോ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ചു​റ്റു​മു​ള്ള​വ​രെ​ല്ലാം അ​ത്ഭു​ത​ത്തോ​ടെ നോ​ക്കു​ക​യും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും, ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്‍റെ അ​ച്ച​ട​ക്ക​ത്തി​ൽ നി​ന്ന് അ​ല്പം പോ​ലും വ്യ​തി​ച​ലി​ക്കു​ന്നി​ല്ല.

തി​ക​ഞ്ഞ ഗൗ​ര​വ​ത്തോ​ടെ​യും ഏ​കാ​ഗ്ര​ത​യോ​ടെ​യും നി​ൽ​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​വം "അ​ച്ച​ട​ക്ക​ത്തി​ന്‍റെ അ​ടു​ത്ത ത​ലം" എ​ന്നാ​ണ് സൈ​ബ​ർ ലോ​കം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഇ​തി​നോ​ട​കം ക​ണ്ടു​ക​ഴി​ഞ്ഞ ഈ ​വീ​ഡി​യോ, സൈ​നി​ക​ർ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ക്കു​ന്ന മാ​ന​സി​ക ക​രു​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണ​ത്തി​ന്‍റെ​യും ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

പ്രൊ​ഫ​ഷ​ണ​ലി​സ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​തൃ​ക​യാ​ണെ​ന്നും "സീ​റോ റി​യാ​ക്ഷ​ൻ ച​ല​ഞ്ച്" അ​ദ്ദേ​ഹം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Tags : ViralVideo ZeroReactionChallenge TrendingNow MustWatch SocialMediaViral

Recent News

Corehub Up