തെ​ക്ക​ന്‍ കു​രി​ശു​മ​ല​യി​ൽ മോ​ഷ​ണം
Sunday, April 28, 2024 6:49 AM IST
വെ​ള്ള​റ​ട: തെ​ക്ക​ന്‍ കു​രി​ശു​മ​ല നെ​റു​ക​യി​ലെ കാ​ണി​ക്ക വ​ഞ്ചി സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ത​ക​ര്‍​ത്തു. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​രും വി​ശ്വാ​സി​ക​ളും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

കാ​ണി​ക്ക വ​ഞ്ചി ത​ക​ര്‍​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ര്‍ ആ​റ്കാ​ണി പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടു.
പോ​ലീ​സ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തെ​ക്ക​ന്‍ കു​രി​ശു​മ​ല തീ​ർ​ഥാ​ട​ക​രു​ടെ​യും ന​ട​ത്തി​പ്പ് ചു​മ​ത​ല​ക്കാ​രു​ടെ​യും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ പെ​രു​മാ​റു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

നെ​റു​ക​യ്യി​ലെ മോ​ഷ്ടി​ക്ക​പ്പെ​ട്ട കാ​ണി​ക്ക വ​ഞ്ചി​യി​ലെ മു​ഴു​വ​ൻ തു​ക​യും ന​ഷ്ട​മാ​യി​ട്ടു​ണ്ട്.
മോ​ഷ്ടാ​ക്ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.