പു​തി​യ​തു​റ സെ​ന്‍റ് നി​ക്കോ​ളാ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാളി​ന് കൊ​ടി​യേ​റി
Sunday, April 28, 2024 6:49 AM IST
വി​ഴി​ഞ്ഞം: കൊ​ച്ചെ​ട​ത്വ എ​ന്ന​റി​യ​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പു​തി​യ​തു​റ സെ​ന്‍റ് നി​ക്കോ​ളാ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ളി​നു കൊ ​ടി​യേ​റി. ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ശ്വാ​രൂ​ഢ​രു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി കു​രി​ശു​വാ​ഹ​ക​ർ, അ​ൾ​ത്താ​ര ബാ​ല​ക​ർ, ബാ​ൻ​ഡ് മേ​ളം, മാ​ലാ​ഖ കു​ട്ടി​ക​ൾ എ​ന്നി​വ​ർ കു​രി​ശ​ടി​യി​ൽ​നി​ന്നു നൊ​വേ​ന ചൊ​ല്ലി പ്ര​ദ​ക്ഷി​ണ​മാ​യാ​ണ് പ​ള്ളി​യി​ലേ​ക്ക് എ​ത്തി​യ​ത്.

തു​ട​ർ​ന്ന് വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ ജീ​വി​ത ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി ഇ​ട​വ​ക​യി​ലെ യു​വ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ച ദൃ​ശ്യാ​വി​ഷ്കാ​ര​വും അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ ഗാ​നം, സു​വി​ശേ​ഷ വാ​യ​ന എ​ന്നി​വ​യ്ക്കു ശേ​ഷം സ​ന്ധ്യ​ക്ക് 7.30ന് ​നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി ക​ളു​ടെ സ​ന്നി​ധ്യ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ഗ്ലാ​ഡി​ൻ അ​ല​ക്സ്‌ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി​ക്കു റ​വ. മോ​ൺ. വി​ൽ​ഫ്ര​ഡ്‌ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​അ​നീ​ഷ്‌ ഫെ​ർ​ണാ​ണ്ട​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ഗ്ലാ​ഡി​ൻ അ​ല​ക്സ്‌, സ​ഹ വി​കാ​രി വി​നീ​ത് പോ​ൾ എ​ന്നി​വ​രും ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. ഒ​മ്പ​തു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ൽ ശു​ശ്രൂ​ഷ​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക​ട​പ്പു​റം മൈ​താ​നി​യി​ൽ അ​ര​ങ്ങേ​റും.

മേ​യ്‌ നാ​ലി​നു ന​ട​ക്കു​ന്ന സ​ന്ധ്യാ​വ​ന്ദ​ന ശു​ശ്രൂ​ഷ​യ്ക്ക് ഹൈ​ദ​രാ​ബാ​ദ് അ​തി​രൂ​പ​ത​യി​ലെ ഹി​സ് എ​മി​ന​ൻ​സ് ക​ർ​ദി​നാ​ൾ ആ​ന്‍റ​ണി പൂ​ല മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തേ​രെ​ടു​പ്പു ന​ട​ക്കും.

തി​രു​നാ​ൾ സ​മാ​പ​ന ദി​വ​സ​മാ​യ മേ​യ് അ​ഞ്ചി​നു രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​ക്കു ത​മി​ഴ് റൈ​റ്റ് റ​വ. ഡോ. ​പീ​റ്റ​ർ റെ​മി​ജി​യൂ​സ് മു​ഖ്യ​കാ​ർ​മി​ക​നാ​കും.

വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക അം​ഗം കൂ​ടി​യാ​യ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത റ​വ.​ഡോ. തോ​മ​സ് ജെ. ​നെ​റ്റോ മു​ഖ്യ​കാ​ർ​മി​ക​നാ​കു​മെ​ന്ന് ഉ​ത്സ​വ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പു​ഷ്പം ക്ലീ​റ്റ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി സി​സി​ലി എ​ഡ്ഗ​ർ, മീ​ഡി​യ ക​ൺ​വീ​ന​ർ സ്റ്റെ​ജി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.