ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ വി​ജ​യം ഉ​റ​പ്പ്: ഷി​ബു തെ​ക്കും​പു​റം
Sunday, April 28, 2024 4:59 AM IST
കോ​ത​മം​ഗ​ലം: ഇ​ടു​ക്കി​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം. ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും യു​ഡി​എ​ഫി​ന് അ​നു​കൂ​ല ഘ​ട​ക​മാ​യി​രു​ന്നു.

യു​വാ​ക്ക​ൾ വി​ദേ​ശ​ത്തു​പോ​യ​താ​ണ് പോ​ളിം​ഗ് ശ​ത​മാ​നം കു​റ​യാ​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്.
മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഡീ​ൻ കു​ര്യാ​ക്കോ​സ് വി​ജ​യി​ക്കും. ഇ​ടു​ക്കി​യി​ലെ ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​റി​ലും യു​ഡി​എ​ഫ് ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം നേ​ടും.

ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ എ​ൽ​ഡി​എ​ഫി​ന് മേ​ൽ​ക്കൈ ല​ഭി​ച്ചേ​ക്കാം. കോ​ത​മം​ഗ​ല​ത്തു​നി​ന്ന് മു​പ്പ​തി​നാ​യി​രം വോ​ട്ടെ​ങ്കി​ലും ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നും ഷി​ബു അ​വ​കാ​ശ​പ്പെ​ട്ടു.