പുനലൂർ : സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെത്തുടർന്ന് അനുശോചനയോഗവും മൗനജാഥയും നടത്തി. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച മൗനജാഥ നഗരം ചുറ്റി പോസ്റ്റ് ഓഫീസ് ജംഗഷനിൽ സമാപിച്ചു.
തുടർന്ന് ഏരിയ കമ്മിറ്റി അംഗം ടൈറ്റസ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ അനുശോചന യോഗം ചേർന്നു. യോഗത്തിൽ പുനലൂർ എംഎൽഎ പി. എസ്. സുപാൽ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് മാത്യു, ഏരിയാ സെക്രട്ടറി എസ്.ബിജു, നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഡോ.കെ. ഷാജി, എൻസിപി. ജില്ലാ പ്രസിഡന്റ് ധർമ്മരാജൻ, എൻസിപി നേതാവ് മോഹൻദാസ്, സിപിഎം നേതാക്കളായ ടൈറ്റസ് സെബാസ്റ്റ്യൻ, എ.ആർ. കുഞ്ഞുമോൻ, ചന്ദ്രാനന്ദൻ, രാജേന്ദ്രൻ നായർ, ആർ. ലൈലജ, ശ്യാം. എസ്, വിജയൻ ഉണ്ണിത്താൻ, ആർ. സുഗതൻ, ആർ. പ്രസാദ്, റാണി ജേക്കബ്, ഡി.ദിനേശൻ കേരളാ കോൺഗ്രസ് എം നേതാവ് എസ്.എം.ഷെരീഫ്, സിപിഐ നേതാക്കളായ ജോബോയ് പെരേര, കെ.രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.
കരവാളൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെഞ്ചേമ്പ് മാർക്കറ്റ് ജംഗഷ നിൽനിന്നും ആരംഭിച്ച മൗനജാഥ പോസ്റ്റ് ഓഫീസ് ജംഗഷനിൽ സമാപിച്ചു. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ ബി .ബിനു അധ്യക്ഷനായി. ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് എൻ രാജേഷ്, ബി മോഹനചന്ദ്രൻനായർ, അയൂബ് ഖാൻ, വി എസ് പ്രവീൺകുമാർ, എ ചെല്ലപ്പൻ, ശ്രീലത എന്നിവർ പ്രസംഗിച്ചു.
കരവാളൂർ ഈസ്റ്റ് ലോക്കൽ കമ്മറ്റി കരവാളൂർ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ ഷൈൻ ദീപു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് മാത്യു, ഡോ:കെ ഷാജി ,കെ എസ് പ്രസാദ്, വി രാജൻ, അജയകുമാർ, ജോസഫ് മാത്യു ,മോഹനൻ നായർ, എന്നിവർ പ്രസംഗിച്ചു.
തെന്മലയിൽ കുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങൾ വി എസ് മണി, ആർ സുരേഷ്, ഷാജി, ഹരിദാസ്, ബിൻസ് മോൻ എന്നിവർ പ്രസംഗിച്ചു.
നെടുമ്പാറയിൽ ജോൺസൺ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ആർ പ്രദീപ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു.സി ചന്ദ്രൻ, സജി, ബാബുരാജ് എന്നിവർ പ്രസംഗിച്ചു.