കൊല്ലം : യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസ് പടിക്കല്‍ ധര്‍ണനടത്തി.
ബാങ്കുകള്‍ വ്യാപാരിദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, കോട്ടയത്ത് ആത്മഹത്യചെയ്ത വ്യാപാരി ബിനുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുക, ലോണ്‍ തിരിച്ചടവിന്റെ പേരില്‍ നിരന്തരം ജപ്തി ഭീഷണി മുഴക്കി വ്യാപാരികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബാങ്കുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടന്ന ധര്‍ണ്ണ യു എം സി സംസ്ഥാന വൈസ് പ്രസിഡന്റ് നിജാംബഷി ഉദ്ഘാടനം ചെയ്തു.
വ്യാപാരികളുടെ ദുരിത വിഷയങ്ങള്‍ സര്‍ക്കാര്‍ പഠനവിധേയമാക്കുകയും അവരുടെ സാമ്പത്തിക ദുരിതം പരിഹരിക്കുവാന്‍ ചെറുകിട വ്യാപാര കടാശ്വാസകമ്മീഷന് രൂപീകരിക്കണമെന്നും നിജാം ബഷി പറഞ്ഞു.
ധര്‍ണയില്‍ യുഎം സിസീനിയര്‍ ജില്ലാ വൈസ്പ്രസിഡന്റ് ഡി. മുരളീധരന് അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി നുജും കിച്ചണ്‍ ഗ്യാലക്സി ,റൂഷാ പി. കുമാര്‍ , എസ്. വിജയന്, ഷിഹാന്‍ ബഷി, എം. സിദ്ധിഖ് മണ്ണാന്റയ്യം, വള്ളിക്കാവ് സുരേന്ദ്രന്, നിഹാര്‍ വേലിയില്‍, ശ്രീകുമാര്‍ വള്ളിക്കാവ്, നാസര്‍ കയ്യാലത്ത്, സുധീഷ് കാട്ടുംപുറം, ഷംസുദ്ദീന് വെളുത്തമണല്‍, നൗഷാദ് ഇടക്കുളങ്ങര, ആര്. വി. വിശ്വകുമാര്‍, എം. പി. ഫൗസിയാബീഗം, വിജയകുമാര്ശ്രീവത്സം, തുടങ്ങിയവർ പ്രസംഗിച്ചു.