ചങ്ങനാശേരി: പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, വികസന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ പദ്ധതിവിഹിതം അനുവദിക്കുക, അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കുവാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്പില് ധര്‍ണ നടത്തി. മുനിസിപ്പല്‍ കാര്യാലയത്തിനുമുമ്പില്‍ നടത്തിയ നിയോജക മണ്ഡലംതല ഉദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. മണ്ഡലം ചെയര്മാന് പി.എന്‍. നൗഷാദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മാത്തുക്കുട്ടി പ്ലാത്താനം, മുഹമ്മദ് സിയാ, വി.ജെ. ലാലി, പി.എച്ച്. ഷാജഹാന്, ജോമി ജോസഫ്, ബെന്നി ജോസഫ്,അഡ്വ. മധുരാജ്, നെജിയാ നൗഷാദ്, ബീനാ ജോബി, എത്സമ്മ ജോബ്, സന്തോഷ് ആന്റണി, ഷൈനി ഷാജി, ശ്യാം സാംസണ്, സ്മിതാ സുരേഷ്, ലിസി വര്‍ഗീസ്, മോളമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: സര്‍ക്കാര്‍ വിഹിതം വീട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ യുഡിഎഫ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ ധര്‍ണ നടത്തി. വാഴപ്പള്ളി പഞ്ചായത്ത് കാര്യാലയത്തിനുമുമ്പില്‍ യുഡിഎഫ് അംഗങ്ങള്‍ നടത്തിയ സത്യഗ്രഹം കേരളകോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മണ്ഡലം കണ്‍വീനറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിനു മൂലയില്‍ അധ്യക്ഷത വഹിച്ചു. മനോജ് വര്‍ഗീസ്, ലാലിമ്മ ടോമി, ജസ്റ്റിന് പാലത്തിങ്കല്‍, സോഫി ലാലിച്ചന്‍, ശശികുമാര്‍ തത്തനപ്പള്ളി, ജിജി ബൈജു, പുഷ്പവല്ലി വാസപ്പന്, സുജ ചങ്ങംങ്കരി, സ്കറിയ മറ്റപ്പറമ്പില്‍, ബാബു മറ്റപ്പറമ്പില്‍, ബിനു കുറിഞ്ഞിപറമ്പില്‍, ബിജു തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മാടപ്പള്ളി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ യുഡിഎഫ് ജന പ്രതിനിധികള്‍ കുത്തിയിരിപ്പ് സമരം നടത്തി. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ മാത്തുക്കുട്ടി പ്ലാത്താനം ഉദ്ഘാടനം ചെയ്തു. ബീനാ കുന്നത്ത്, ടീനാ റോബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പായിപ്പാട്: പായിപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ യുഡിഎഫ് സംഘടിപ്പിച്ച ധര്‍ണ മണ്ഡലം ചെയര്മാന് പി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ജോഷി സെബാസ്റ്റ്യന്‍ കുറുക്കന്‍കുഴി അധ്യക്ഷത വഹിച്ചു.