ഏറ്റുമാനൂരിൽ ഫയർസ്റ്റേഷൻ എന്ന് യാഥാർഥ്യമാകും?
Tuesday, April 30, 2024 6:50 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​രി​​ലും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഉ​​ണ്ടാ​​കു​​ന്ന ഓ​​രോ തീ​​പി​​ടി​ത്ത​​വും ഏ​​റ്റു​​മാ​​നൂ​​രി​​ൽ ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ എ​​ന്ന ദീ​​ർ​​ഘ​​കാ​​ല ആ​​വ​​ശ്യം ഓ​​ർ​​മി​​പ്പി​​ക്കു​​ന്നു. അ​​ധി​​കൃ​​ത​​ർ ത​​ത്വ​​ത്തി​​ൽ ഈ ​​ആ​​വ​​ശ്യം അം​​ഗീ​​ക​​രി​​ക്കു​​മ്പോ​​ഴും ഫ​​യ​​ർ​​സ്റ്റേ​​ഷ​​ൻ യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ എ​​ങ്ങും എ​​ത്തി​​യി​​ട്ടി​​ല്ല.

ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ ഐ​​ടി​​ഐ​​ക്കു സ​​മീ​​പം, പ​​ടി​​ഞ്ഞാ​​റേ ന​​ട റോ​​ഡ്, കൈ​​പ്പു​​ഴ, നീ​​ണ്ടൂ​​ർ, ശ്രീ​​ക​​ണ്ഠ​​മം​​ഗ​​ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യി. ഐ​​ടി​​ഐ​​ക്കു സ​​മീ​​പ​​വും പ​​ടി​​ഞ്ഞാ​​റേ​​ന​​ട റോ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ തു​​ട​​ർ തീ​​പി​​ടി​​ത്ത​​ങ്ങ​​ളും ഉ​​ണ്ടാ​​യി. ഇ​​പ്പോ​​ൾ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ എ​​സ്റ്റേ​​റ്റി​​ലെ ഫാ​​ക്ട​​റി​​യി​​ലും തീ​​പി​​ടി​​ത്തം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്നു.

ഇ​​വി​​ടെ​​യെ​​ല്ലാം കോ​​ട്ട​​യ​​ത്തു​​നി​​ന്നു​​ള്ള ഫ​​യ​​ർ​​ഫോ​​ഴ്സ് സം​​ഘ​​മാ​​ണ് ഓ​​ടി​​യെ​​ത്തു​​ന്ന​​ത്. അ​​വ​​രു​​ടെ പ​​രി​​ധി​​യി​​ൽ നി​​ൽ​​ക്കാ​​ത്ത വ​​ലി​​യ തീ​​പി​​ടി​​ത്ത​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മ്പോ​​ൾ ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ​നി​​ന്നും പാ​​ലാ​​യി​​ൽ​നി​​ന്നും ഫ​​യ​​ർ​​ഫോ​​ഴ്സ് സം​​ഘ​​ങ്ങ​​ൾ എ​​ത്തും.

അ​​തേ​സ​​മ​​യം ഏ​​റ്റു​​മാ​​നൂ​​രി​​ൽ ഒ​​രു ഫ​​യ​​ർ​​സ്റ്റേ​​ഷ​​ൻ ഉ​​ണ്ടാ​​യാ​​ൽ അ​​തി​​വേ​​ഗം അ​​ഗ്നി​​ബാ​​ധ നി​​യ​​ന്ത്രി​​ക്കാ​​ൻ സാ​​ധി​​ക്കും. അ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ഗ​​തി​​വേ​​ഗ​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മാ​​ണ് ഉ​​യ​​രു​​ന്ന​​ത്.