പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്നും നാ​​​ളെ​​​യും കൊ​​​ച്ചി​​​യി​​​ല്‍
പ്ര​​​ധാ​​​ന​​​മ​​​ന്ത്രി  ഇ​​​ന്നും നാ​​​ളെ​​​യും കൊ​​​ച്ചി​​​യി​​​ല്‍
Sunday, April 14, 2024 1:02 AM IST
കൊ​​​ച്ചി: ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്ന് കൊ​​​ച്ചി​​​യി​​​ലെ​​​ത്തും.

ആ​​​ല​​​ത്തൂ​​​ര്‍, ആ​​​റ്റി​​​ങ്ങ​​​ല്‍ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുയോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കും. രാ​​​ത്രി 8.30ന് ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ല്‍ നാ​​​വി​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി റോ​​​ഡ് മാ​​​ര്‍​ഗം എ​​​റ​​​ണാ​​​കു​​​ളം ഗ​​വ. ഗ​​​സ്റ്റ് ഹൗ​​​സി​​​ല്‍ എ​​​ത്തും.

രാ​​​ത്രി ഗ​​​സ്റ്റ് ഹൗ​​​സി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നാ​​ളെ ​രാ​​​വി​​​ലെ തൃ​​​ശൂ​​​രി​​​ലേ​​​ക്കു പോ​​​കും. അ​​​വി​​​ടെ ആ​​​ല​​​ത്തൂ​​​ര്‍ ലോ​​​ക്​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന കു​​​ന്നം​​​കു​​​ളം ചെ​​​റു​​​വ​​​ട്ടാ​​​നി​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. തു​​​ട​​​ര്‍​ന്ന് ആ​​​റ്റി​​​ങ്ങ​​​ലി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം കാ​​​ട്ടാ​​​ക്ക​​​ട ക്രി​​​സ്ത്യ​​​ന്‍ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. തി​​​രി​​​കെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം ഉ​​​ച്ച​​​യ്ക്ക് 12.50ന് ​​​ഡ​​​ല്‍​ഹി​​​യിലേക്കു മ​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.