സൗത്ത് സോണ്‍ ഷൂട്ടിംഗ്
Saturday, August 24, 2019 12:13 AM IST
തൊടുപുഴ: പതിനൊന്നാമത് സൗത്ത് സോണ്‍ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ് ഇന്നു രാവിലെ 10 മുതൽ മുട്ടം റൈഫിൾ ക്ലബ്ബിൽ നടക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആന്ധ്ര, തെലുങ്കാന, കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിൽനിന്നുള്ള 800 താരങ്ങൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും.