ഷാനി കേരള ക്യാപ്റ്റൻ
Monday, October 14, 2024 10:55 PM IST
തിരുവനന്തപുരം: സീനിയർ വനിതാ ട്വന്റി-20 ക്രിക്കറ്റിനുള്ള കേരള ടീമിനെ ടി. ഷാനി നയിക്കും. ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ടീമിലുണ്ടായിരുന്ന എസ്. സജന, അരുന്ധതി റെഡ്ഡി എന്നിവരും ടീമിലുണ്ട്. 17 മുതൽ 28 വരെ ലക്നൗവിലാണ് കേരളത്തിന്റെ മത്സരങ്ങൾ.
ഗ്രൂപ്പ് ഡിയിലാണ് കേരളം. 17നു ഹിമാചൽപ്രദേശിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം. 20നു ത്രിപുരയെയും 22നു റെയിൽവേസിനെയും 24നു സിക്കിമിനെയും 26നു ഹരിയാനയെയും 28നു ചണ്ഡിഗഡിനെയും കേരളം നേരിടും.
രാജ്യാന്തര മുൻതാരവും വനിതാ പ്രീമിയർ ലീഗ് ട്വന്റി-20യിൽ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കോച്ചുമായ ദേവിക പൽശികാറാണ് മുഖ്യ പരിശീലക. ജസ്റ്റിൻ ഫെർണാണ്ടസാണ് അസിസ്റ്റന്റ് കോച്ച്.
കേരള ടീം: ടി. ഷാനി (ക്യാപ്റ്റൻ), എം.പി. വൈഷ്ണ, ഐ.വി. ദൃശ്യ, എ. അക്ഷയ, സി.എം.സി. നജില, കീർത്തി കെ. ജയിംസ്, വി.എസ്. മൃദുല, ദർശന മോഹൻ, വിനയ സുരേന്ദ്രൻ, അനന്യ കെ. പ്രദീപ്, നിത്യ ലൂർദ്, എസ്. സജന, അരുന്ധതി റെഡ്ഡി, വി.ജെ. ജോഷിത, ഇസബേൽ മേരി ജോസഫ്.