x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ക്ക​ണി​ക് ബു​ള്ള​റ്റി​ന്‍റെ ‘പു​തി​യ രാ​ജാ​വ് ’

ഓട്ടോസ്പോട്ട് / അരുൺ ടോം
Published: June 26, 2026 11:08 PM IST | Updated: June 26, 2026 11:08 PM IST

ബു​​ള്ള​​റ്റ് 650

ഇ​​ന്ത്യ​​ൻ മോ​​ട്ടോ​​ർ​​സൈ​​ക്കി​​ൾ ച​​രി​​ത്ര​​ത്തി​​ലെ എ​​ക്കാ​​ല​​ത്തെ​​യും വ​​ലി​​യ ഇ​​തി​​ഹാ​​സ​​മാ​​യ "റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ് ബു​​ള്ള​​റ്റ്’ ഇ​​നി പു​​തി​​യ ക​​രു​​ത്തി​​ൽ. ബു​​ള്ള​​റ്റ് പ്രേ​​മി​​ക​​ൾ ഏ​​റെ കാ​​ല​​മാ​​യി കാ​​ത്തി​​രു​​ന്ന "ബു​​ള്ള​​റ്റ് 650’ ഒ​​ടു​​വി​​ൽ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലെ​​ത്തി.

പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ഇ​​ന്ത്യ​​ൻ റോ​​ഡു​​ക​​ൾ ഭ​​രി​​ക്കു​​ന്ന ബു​​ള്ള​​റ്റി​​ന്‍റെ സി​​ഗ്‌​​നേ​​ച്ച​​ർ ഗാം​​ഭീ​​ര്യ​​വും റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡി​​ന്‍റെ ജ​​ന​​പ്രി​​യ​​മാ​​യ 650 സി​​സി പാ​​ര​​ല​​ൽ-​​ട്വി​​ൻ എ​​ൻ​​ജി​​നും ഒ​​ത്തു​​ചേ​​രു​​ന്ന വാ​​ഹ​​നം വി​​ന്‍റേ​​ജ് ശൈ​​ലി​​യും ആ​​ധു​​നി​​ക പെ​​ർ​​ഫോ​​മ​​ൻ​​സും ആ​​ഗ്ര​​ഹി​​ക്കു​​ന്ന റൈ​​ഡ​​ർ​​മാ​​രു​​ടെ സ്വ​​പ്ന​​സാ​​ക്ഷാ​​ത്കാ​​ര​​മാ​​ണ്.

ഇ​​ന്‍റ​​ർ​​സെ​​പ്റ്റ​​ർ, കോ​​ണ്ടി​​ന​​ന്‍റ​​ൽ ജി​​ടി, സൂ​​പ്പ​​ർ മെ​​റ്റി​​യോ​​ർ, ഷോ​​ട്ട്ഗ​​ണ്‍, ക്ലാ​​സി​​ക് 650 എ​​ന്നി​​വ​​യ്ക്കു ശേ​​ഷം റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡി​​ന്‍റെ ശ​​ക്ത​​മാ​​യ 650 സി​​സി പ്ലാ​​റ്റ്ഫോ​​മി​​ൽ പു​​റ​​ത്തി​​റ​​ങ്ങു​​ന്ന ആ​​റാ​​മ​​ത്തെ മോ​​ഡ​​ലാ​​ണി​​ത്.

രാ​​ജ​​കീ​​യ ഡി​​സൈ​​നും വി​​ന്‍റേ​​ജ് ലു​​ക്കും

ത​​ല​​മു​​റ​​ക​​ളാ​​യി ബു​​ള്ള​​റ്റി​​നെ ജ​​ന​​പ്രി​​യ​​മാ​​ക്കി​​യ അ​​തേ ഐ​​ക്ക​​ണി​​ക് ഡി​​സൈ​​ൻ ഭാ​​ഷ ത​​ന്നെ​​യാ​​ണ് ബു​​ള്ള​​റ്റ് 650ലും ​​നി​​ല​​നി​​ർ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, വ​​ലു​​പ്പ​​ത്തി​​ലും റോ​​ഡ് പ്രെ​​സ​​ൻ​​സി​​ലും പു​​തി​​യ വാ​​ഹ​​നം ഏ​​റെ മു​​ന്നി​​ട്ടു​​നി​​ൽ​​ക്കു​​ന്നു. റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡി​​ന്‍റെ ത​​ന​​ത് ശൈ​​ലി​​യി​​ലു​​ള്ള ഹെ​​ഡ്‌​​ലാം​​പ് കാ​​സ്ക​​റ്റും അ​​തി​​നോ​​ട് ചേ​​ർ​​ന്നു​​ള്ള പൈ​​ല​​റ്റ് ലാം​​പു​​ക​​ളും (ടൈ​​ഗ​​ർ ഐ​​സ്) ഈ ​​മോ​​ഡ​​ലി​​ലു​​മുണ്ട്.

ബു​​ള്ള​​റ്റി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ സ​​വി​​ശേ​​ഷ​​ത​​യാ​​യ കൈ​​കൊ​​ണ്ട് വ​​ര​​ച്ച സ്വ​​ർ​​ണവ​​ര​​ക​​ളോ​​ട് (Hand painted pin stripes) കൂ​​ടി​​യ വ​​ലി​​യ ഇ​​ന്ധ​​ന ടാ​​ങ്ക് ഈ 650 ​​സി​​സി മോ​​ഡ​​ലി​​നും ഒ​​രു രാ​​ജ​​കീ​​യ ലു​​ക്ക് ന​​ൽ​​കു​​ന്നു. ച​​ക്ര​​ങ്ങ​​ളെ പൂ​​ർ​​ണ​​മാ​​യി മൂ​​ടി​​നി​​ൽ​​ക്കു​​ന്ന പ​​ര​​ന്പ​​രാ​​ഗ​​ത ഫു​​ൾ മെ​​റ്റ​​ൽ ഫെ​​ൻ​​ഡ​​റു​​ക​​ളും നീ​​ള​​മു​​ള്ള സിം​​ഗി​​ൾ ​​പീ​​സ് സീ​​റ്റും ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ഇ​​ര​​ട്ട ക്രോം ​​എ​​ക്സ്ഹോ​​സ്റ്റ് പൈ​​പ്പു​​ക​​ളും ബൈ​​ക്കി​​ന് മി​​ക​​ച്ചൊ​​രു റെ​​ട്രോ ലു​​ക്ക് സ​​മ്മാ​​നി​​ക്കു​​ന്നു. പ​​ക്കാ വി​​ന്‍റേ​​ജ് ഭം​​ഗി നി​​ല​​നി​​ർ​​ത്താ​​ൻ മു​​ൻ​​വ​​ശ​​ത്തും പി​​ൻ​​വ​​ശ​​ത്തും ക്ലാ​​സി​​ക് സ്പോ​​ക്ക് വീ​​ലു​​ക​​ളാ​​ണ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

ആ​​ധു​​നി​​ക ഫീ​​ച്ച​​റു​​ക​​ൾ

വ​​ള​​രെ ല​​ളി​​ത​​വും മ​​നോ​​ഹ​​ര​​വു​​മാ​​യ വൃ​​ത്താ​​കൃ​​തി​​യി​​ലു​​ള്ള ഡി​​ജി-​​അ​​ന​​ലോ​​ഗ് ഇ​​ൻ​​സ്ട്രു​​മെ​​ന്‍റ് ക്ല​​സ്റ്റ​​റാ​​ണ് ഇ​​തി​​ലു​​ള്ള​​ത്. ഇ​​ന്ധ​​ന​​ത്തി​​ന്‍റെ അ​​ള​​വ്, ട്രി​​പ്പ് മീ​​റ്റ​​ർ, സ​​മ​​യം എ​​ന്നി​​വ ഇ​​തി​​ലൂ​​ടെ അ​​റി​​യാം. കൂ​​ടാ​​തെ ദൂ​​ര​​യാ​​ത്ര​​ക​​ൾ എ​​ളു​​പ്പ​​മാ​​ക്കാ​​ൻ ഗൂ​​ഗി​​ൾ മാ​​പ്സ് സ​​ഹാ​​യ​​ത്തോ​​ടെ ടേ​​ണ്‍ ബൈ ടേ​​ണ്‍ നാ​​വി​​ഗേ​​ഷ​​ൻ കാ​​ണി​​ക്കു​​ന്ന റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡി​​ന്‍റെ പ്ര​​ശ​​സ്ത​​മാ​​യ "ട്രി​​പ്പ​​ർ നാ​​വി​​ഗേ​​ഷ​​ൻ പോ​​ഡും’ ബു​​ള്ള​​റ്റ് 650ൽ ​​ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

മ​​റ്റ് 650 സി​​സി ബൈ​​ക്കു​​ക​​ൾ​​ക്ക് സ​​മാ​​ന​​മാ​​യ പ്രീ​​മി​​യം അ​​ലു​​മി​​നി​​യം ഫി​​നി​​ഷി​​ലു​​ള്ള റോ​​ട്ട​​റി സ്വി​​ച്ചു​​ക​​ൾ, യാ​​ത്ര​​യ്ക്കി​​ട​​യി​​ൽ ഫോ​​ണ്‍ ചാ​​ർ​​ജ് ചെ​​യ്യാ​​നാ​​യി യു​​എ​​സ്ബി പോ​​ർ​​ട്ട് എ​​ന്നി​​വ ബു​​ള്ള​​റ്റ് 650ന്‍റെ പ്രാ​​യോ​​ഗി​​ക​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.

ക​​രു​​ത്തു​​റ്റ എ​​ൻ​​ജി​​നും പെ​​ർ​​ഫോ​​മ​​ൻ​​സും

റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡി​​ന്‍റെ വി​​ശ്വ​​സ്ത​​വും ക​​രു​​ത്തു​​റ്റ​​തു​​മാ​​യ 648 സി​​സി എ​​യ​​ർ/​​ഓ​​യി​​ൽ-​​കൂ​​ൾ​​ഡ്, പാ​​ര​​ല​​ൽ-​​ട്വി​​ൻ എ​​ൻ​​ജി​​നാ​​ണ് ബു​​ള്ള​​റ്റ് 650ന്‍റെ​​യും ഹൃ​​ദ​​യം. ഇ​​ത് 47 ബി​​എ​​ച്ച്പി ക​​രു​​ത്തും 52 എ​​ൻ​​എം ടോ​​ർ​​ക്കും ഉ​​ത്പാ​​ദി​​പ്പി​​ക്കും. സ്ലി​​പ്പ​​ർ ക്ല​​ച്ചോ​​ട് കൂ​​ടി​​യ ആ​​റു സ്പീ​​ഡ് ഗി​​യ​​ർ​​ബോ​​ക്സാ​​ണ് വാ​​ഹ​​ന​​ത്തി​​ലു​​ള്ള​​ത്. മു​​ൻ​​വ​​ശ​​ത്ത് ടെ​​ലി​​സ്കോ​​പി​​ക് ഫോ​​ർ​​ക്കു​​ക​​ളും പി​​ൻ​​വ​​ശ​​ത്ത് അ​​ഡ്ജ​​സ്റ്റ് ചെ​​യ്യാ​​വു​​ന്ന ഇ​​ര​​ട്ട ഷോ​​ക്ക് അ​​ബ്സോ​​ർ​​ബ​​റു​​ക​​ളു​​മു​​ണ്ട്. സു​​ര​​ക്ഷ​​യ്ക്കാ​​യി മു​​ൻ​​ച​​ക്ര​​ത്തി​​ലും പി​​ൻ​​ച​​ക്ര​​ത്തി​​ലും വ​​ലി​​യ ഡി​​സ്ക് ബ്രേ​​ക്കു​​ക​​ളും ഒ​​പ്പം ഡ്യൂവൽ ചാ​​ന​​ൽ എ​​ബി​​എ​​സും സ്റ്റാ​​ൻ​​ഡേ​​ർ​​ഡാ​​യി ന​​ൽ​​കി​​യി​​ട്ടുണ്ട്.

മൈ​​ലേ​​ജും വി​​ല​​യും

650 സി​​സി എ​​ൻ​​ജി​​ൻ ബൈ​​ക്കാ​​ണെ​​ങ്കി​​ലും മാ​​ന്യ​​മാ​​യ ഇ​​ന്ധ​​ന​​ക്ഷ​​മ​​ത ബു​​ള്ള​​റ്റ് 650 വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു​​ണ്ട്. റൈ​​ഡി​​ങ് ശൈ​​ലി​​ക്ക് അ​​നു​​സ​​രി​​ച്ച് ലി​​റ്റ​​റി​​ന് 22 മു​​ത​​ൽ 25 കി​​ലോ​​മീ​​റ്റ​​ർ വ​​രെ മൈ​​ലേ​​ജ് പ്ര​​തീ​​ക്ഷി​​ക്കാം. റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡ് ത​​ങ്ങ​​ളു​​ടെ 650 സി​​സി നി​​ര​​യി​​ലെ ത​​ന​​ത് ബു​​ള്ള​​റ്റ് പാ​​ര​​ന്പ​​ര്യം നി​​ല​​നി​​ർ​​ത്താ​​ൻ വ​​ള​​രെ ആ​​ക​​ർ​​ഷ​​ക​​മാ​​യ വി​​ല​​യി​​ലാ​​ണ് ഈ ​​വാ​​ഹ​​ന​​ത്തെ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബുള്ളറ്റ് 650ന്‍റെ എ​​ക്സ്-​​ഷോ​​റൂം വി​​ല 3.65 ല​​ക്ഷം രൂ​​പ മു​​ത​​ലാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

വി​​പ​​ണി​​യി​​ൽ ബു​​ള്ള​​റ്റ് 650ന് ​​നേ​​രി​​ട്ടു​​ള്ള എ​​തി​​രാ​​ളി​​ക​​ൾ കു​​റ​​വാ​​ണെ​​ങ്കി​​ലും ബി​​എ​​സ്എ ഗോ​​ൾ​​ഡ് സ്റ്റാ​​ർ 650 പോ​​ലു​​ള്ള റെ​​ട്രോ ബൈ​​ക്കു​​ക​​ളോ​​ടാ​​ണ് ഇ​​ത് പ്ര​​ധാ​​ന​​മാ​​യും മ​​ത്സ​​രി​​ക്കു​​ന്ന​​ത്.

വി​ല: 3.65 ല​​ക്ഷം

മൈ​​ലേ​​ജ്: 25 കി​​ലോ​​മീ​​റ്റ​​ർ ‍

Tags : iconic Bullitt Autospot Royal Enfield Bullet

Recent News

Corehub Up