x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ രം​ഗ​ത്ത് പ​ച്ച വി​പ്ല​വം

ഓട്ടോട്രാക്ക് / ജ​​യ്സ​​ണ്‍ ജോ​​യ്
Published: June 19, 2026 10:52 PM IST | Updated: June 19, 2026 11:11 PM IST

കോട്ടയം: സം​​സ്ഥാ​​ന​​ത്തി​​ന്‍റെ ഗ​​താ​​ഗ​​ത ഭാ​​വി​​യെ ഇ​​ല​​ക്‌ട്രിക് ച​​ക്ര​​ങ്ങ​​ളി​​ലേ​​ക്ക് തി​​രി​​ക്കു​​ന്ന സൂ​​ച​​ന​​ക​​ളു​​മാ​​യി​​ട്ടാ​​ണ് ബ​​ജ​​റ്റ് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ-​​വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന പ്രോ​​ത്സാ​​ഹ​​ന​​വും നി​​കു​​തിഘ​​ട​​ന​​യി​​ലെ മാ​​റ്റ​​ങ്ങ​​ളും ഓ​​ട്ടോ മേ​​ഖ​​ല​​യെ പു​​തി​​യ യു​​ഗ​​ത്തി​​ലേ​​ക്ക് ന​​യി​​ക്കും.

►►ബ​​ജ​​റ്റി​​ന്‍റെ പു​​തി​​യ ഗി​​യ​​ർ

◄ഇ-​​വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ ച​​ല​​നം പ്ര​​തീ​​ക്ഷി​​ച്ച് വ്യ​​വ​​സാ​​യ​​മേ​​ഖ​​ല

സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ലെ വാ​​ഹ​​ന നി​​കു​​തി​​ഘ​​ട​​ന​​യി​​ലെ മാ​​റ്റ​​ങ്ങ​​ളും ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന (ഇവി) ​​മേ​​ഖ​​ല​​യ്ക്ക് ന​​ൽ​​കി​​യ പ്രോ​​ത്സാ​​ഹ​​ന​​ങ്ങ​​ളും ഓ​​ട്ടോ-​​വ്യ​​വ​​സാ​​യ രം​​ഗ​​ത്ത് കു​​തി​​പ്പേ​​കും. ചാ​​ർ​​ജിം​​ഗ് അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​ത് ഇ-​​മൊ​​ബി​​ലി​​റ്റി​​ക്ക് ക​​രു​​ത്തേകും. വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ പു​​തി​​യ മാ​​റ്റ​​ങ്ങ​​ൾ​​ക്കും സാ​​ധ്യ​​ത തെ​​ളി​​യും.

◄റോ​​ഡ് നി​​കു​​തി​​യി​​ലും മാ​​റ്റം

ബ​​ജ​​റ്റി​​ൽ ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ റോ​​ഡ് നി​​കു​​തി​​യി​​ലും മാ​​റ്റം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. 10 ല​​ക്ഷം രൂ​​പ വ​​രെ വി​​ല​​യു​​ള്ള ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ റോ​​ഡ് നി​​കു​​തി നി​​ല​​വി​​ലെ അ​​ഞ്ച് ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് മൂ​​ന്നു ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ച്ചു. 10 മു​​ത​​ൽ 15 ല​​ക്ഷം രൂ​​പ വ​​രെ​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് നി​​ല​​വി​​ലെ അ​​ഞ്ച് ശ​​ത​​മാ​​നം തു​​ട​​രു​​ന്നു. 15-20 ല​​ക്ഷം രൂ​​പ വി​​ല​​യു​​ള്ള ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ നി​​കു​​തി എ​​ട്ട് ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് അ​​ഞ്ച് ശ​​ത​​മാ​​ന​​മാ​​ക്കി കു​​റ​​ച്ചി​​ട്ടു​​ണ്ട്.

◄പ്രീ​​മി​​യം വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ബ്രേ​​ക്ക്

അ​​തേ​​സ​​മ​​യം 20-30 ല​​ക്ഷം രൂ​​പ​​യും 30-40 ല​​ക്ഷം രൂ​​പ​​യും വി​​ല​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് 10 ശ​​ത​​മാ​​നം നി​​കു​​തി തു​​ട​​രും. എ​​ന്നാ​​ൽ 40 ല​​ക്ഷം രൂ​​പ​​യ്ക്ക് മു​​ക​​ളി​​ൽ വി​​ല വ​​രു​​ന്ന ഇ​​ല​​ക്‌ട്രിക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ നി​​കു​​തി നി​​ല​​വി​​ലെ 10 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 15 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്്. ഉ​​യ​​ർ​​ന്ന വി​​ല​​യു​​ള്ള പ്രീ​​മി​​യം ഇ​​ല​​ക്‌ട്രിക് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് അ​​ധി​​ക നി​​കു​​തി ബാ​​ധ്യ​​ത ഉ​​ണ്ടാ​​കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്.

◄ഇ​​ട​​ത്ത​​രംവാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ആ​​വ​​ശ്യ​​ക​​തയേറും

ഓ​​ട്ടോ​​മൊ​​ബൈ​​ൽ വി​​പ​​ണി​​യി​​ൽ ഇ​​ട​​ത്ത​​രം വി​​ല​​യു​​ള്ള ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ ആ​​വ​​ശ്യ​​ക​​ത ഉ​​ണ്ടാ​​കും. സാ​​ധാ​​ര​​ണ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് നി​​കു​​തി ഇ​​ള​​വു​​ക​​ൾ നേ​​ട്ട​​മാ​​കു​​ന്പോ​​ൾ, ഇ​​തോ​​ടെ പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ വാ​​ഹ​​ന​​ങ്ങ​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം വി​​പ​​ണി​​യി​​ൽ വി​​ലാ​​ധി​​ഷ്ഠി​​ത സ​​ന്തു​​ലി​​താ​​വ​​സ്ഥ ഉ​​റ​​പ്പാ​​ക്കാ​​നും സ​​ർ​​ക്കാ​​ർ ശ്ര​​മി​​ക്കു​​ന്നു.

K-Rail Survey

നേ​​ട്ട​​ങ്ങ​​ൾ / ഗു​​ണ​​ങ്ങ​​ൾ

  • ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ പ്രോ​​ത്സാ​​ഹ​​നം
    ചാ​​ർ​​ജിം​​ഗ് അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​നം ഇവി മേ​​ഖ​​ല​​യി​​ലെ വ​​ള​​ർ​​ച്ച വേ​​ഗ​​ത്തി​​ലാ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കും.
  • ഇ​​ട​​ത്ത​​രം വാ​​ഹ​​ന വി​​പ​​ണി​​ക്ക് ഉ​​ണ​​ർ​​വ്
    കു​​റ​​ഞ്ഞ വി​​ല ശ്രേ​​ണി​​യി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് നി​​കു​​തി ഇ​​ള​​വു​​ക​​ൾ ല​​ഭി​​ച്ചാ​​ൽ സാ​​ധാ​​ര​​ണ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ വാ​​ങ്ങ​​ൽ താ​​ത്പ​​ര്യം വ​​ർ​​ധി​​ക്കാം.
  • ഡീ​​ല​​ർ​​ഷി​​പ്പു​​ക​​ൾ​​ക്കും അ​​നു​​ബ​​ന്ധ വ്യ​​വ​​സാ​​യ​​ങ്ങ​​ൾ​​ക്കും ഗു​​ണം
    വാ​​ഹ​​ന വി​​ൽ​​പ്പ​​ന കൂ​​ടു​​ന്ന​​തോ​​ടെ ഷോ​​റൂ​​മു​​ക​​ൾ, സ​​ർ​​വീ​​സ് സെ​​ന്‍റ​​റു​​ക​​ൾ, സ്പെ​​യ​​ർ പാ​​ർ​​ട്സ് മേ​​ഖ​​ല​​ക​​ൾ​​ക്കും നേ​​ട്ട​​മു​​ണ്ടാ​​കാം.
  • ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​ൻ നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് സാ​​ധ്യ​​ത
    സ്വ​​കാ​​ര്യ ക​​ന്പ​​നി​​ക​​ൾ​​ക്കും സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ൾ​​ക്കും പു​​തി​​യ നി​​ക്ഷേ​​പ സാ​​ധ്യ​​ത​​ക​​ൾ തു​​റ​​ക്കാം.
  • പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ ഗ​​താ​​ഗ​​ത​​ത്തി​​ന് പ്രോ​​ത്സാ​​ഹ​​നം
    കാ​​ർ​​ബ​​ണ്‍ പു​​റ​​ന്ത​​ള്ള​​ൽ കു​​റ​​യ്ക്കു​​ന്ന​​തി​​ന് ദീ​​ർ​​ഘ​​കാ​​ല ഗു​​ണം ല​​ഭി​​ക്കും.
  • പു​​തി​​യ തൊ​​ഴി​​ൽ അ​​വ​​സ​​ര​​ങ്ങ​​ൾ
    ഇവി സ​​ർ​​വീ​​സിം​​ഗ് ബാ​​റ്റ​​റി മാ​​നേ​​ജ്മെ​​ന്‍റ്, ചാ​​ർ​​ജിം​​ഗ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ മേ​​ഖ​​ല​​ക​​ളി​​ൽ തൊ​​ഴി​​ൽ വ​​ർ​​ധി​​ക്കാം.

 വെ​​ല്ലു​​വി​​ളി​​ക​​ൾ / ദോ​​ഷ​​ങ്ങ​​ൾ

  • പ്രീ​​മി​​യം വാ​​ഹ​​ന വി​​പ​​ണി​​ക്ക് സ​​മ്മ​​ർ​​ദം
    ഉ​​യ​​ർ​​ന്ന​​വി​​ല​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് നി​​കു​​തി വ​​ർ​​ധ​​ന ഉ​​ണ്ടാ​​യാ​​ൽ ആ​​വ​​ശ്യ​​ക​​ത കു​​റ​​യാം.
  • പ​​ര​​ന്പ​​രാ​​ഗ​​ത വാ​​ഹ​​ന മേ​​ഖ​​ല​​യ്ക്ക് വെ​​ല്ലു​​വി​​ളി
    പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വ്യ​​വ​​സാ​​യ​​ങ്ങ​​ൾ​​ക്ക് മാ​​റ്റ​​ങ്ങ​​ളോ​​ട് പൊ​​രു​​ത്ത​​പ്പെ​​ടേ​​ണ്ടി വ​​രും.
  • ചാ​​ർ​​ജിം​​ഗ് നെ​​റ്റ്‌വർ​​ക്കി​​ന്‍റെ അ​​പ​​ര്യാ​​പ്ത​​ത
    പ​​ദ്ധ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചാ​​ലും ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ എ​​ത്താ​​ൻ സ​​മ​​യം എ​​ടു​​ക്കാം.
  • ഉ​​യ​​ർ​​ന്ന പ്രാ​​രം​​ഭ ചെ​​ല​​വ്
    ഇ​​ല​​ക്‌ട്രിക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വാ​​ങ്ങ​​ൽ ചെ​​ല​​വ് ഇ​​പ്പോ​​ഴും ചി​​ല ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ത​​ട​​സ​​മാ​​കാം.

 

Tags : Green revolution auto sector Kerala Budget@2026

Recent News

Corehub Up