ശു​ദ്ധ​ജ​ല വി​ത​ര​ണ​വു​മാ​യി യു​ണൈ​റ്റ​ഡ് ക്ല​ബ്
Sunday, April 28, 2024 6:21 AM IST
ക​രു​വാ​ര​കു​ണ്ട്: കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ള്‍​ക്ക് വെ​ള്ള​മെ​ത്തി​ച്ച് ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​ര്‍. തു​വൂ​ര്‍ തോ​ട്ടു​വാ​ടി​യി​ലെ യു​ണൈ​റ്റ​ഡ് ക്ല​ബാ​ണ് പ്ര​ദേ​ശ​ത്തെ 35 വീ​ടു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം ന​ല്‍​കി​യ​ത്. ഒ​രു മാ​സ​മാ​യി ക്ല​ബി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മു​ട​ക്ക​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

വേ​ന​ല്‍ രൂ​ക്ഷ​മാ​യ​തോ​ടെ കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി​യും നേ​രി​ടു​ന്നു. സു​മ​ന​സു​ക​ളു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നു വെ​ള്ളം ശേ​ഖ​രി​ച്ച് സ​ഹാ​യ മ​ന​സ്ക​രു​ടെ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ക്ല​ബ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ടി​വെ​ള്ളം എ​ത്തി​ച്ചു ന​ല്‍​കു​ന്ന​ത്.

ക്ല​ബ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ വേ​ലാ​യു​ധ​ന്‍ നെ​രോ​ത്ത്, മു​ജീ​ബ് പൊ​ട്ടേ​ങ്ങാ​ട്ട്, പ്ര​സി​ഡ​ന്‍റ് ഇ.​ഉ​ദ​യ​ദാ​സ​ന്‍, സെ​ക്ര​ട്ട​റി അ​ഡ്വ. പി.​ബ​ജീ​ഷ്, ശി​ഹാ​ബു​ദീ​ന്‍ തോ​ര​ന്‍, എ.​കെ. രാ​ജു, മു​ഹൈ​മീ​ന്‍ പൊ​ട്ടേ​ങ്ങാ​ട്ട്, പി.​സു​ല്‍​ഫീ​ക്ക​റ​ലി, പി.​എ​സ്.​സാ​ബു, എ.​കെ. ര​വീ​ന്ദ്ര​ന്‍, കെ. ​റെ​ജു, കെ. ​അ​രു​ണ്‍, എ.​ഫ​സ​ലു​റ​ഹ്മാ​ന്‍, ഇ. ​ജി​ഷ്ണു തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.