അ​ങ്ങാ​ടി​പ്പു​റ​ത്ത് വാ​ഹ​ന​ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു
Sunday, July 6, 2025 5:57 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. ഇ​ന്ന് രാ​വി​ലെ മു​ത​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ അ​ങ്ങാ​ടി​പ്പു​റം ഓ​വ​ർ ബ്രി​ഡ്ജി​ലൂ​ടെ ക​ട​ത്തി​വി​ടും.

പാ​ല​ക്കാ​ട്-​മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ൾ പൊ​ന്ന്യാ​കു​ർ​ശി ഷി​ഫ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ജം​ഗ്ഷ​നി​ൽ നി​ന്ന് തി​രി​ഞ്ഞ് ചി​ല്ലീ​സ് ജം​ഗ്ഷ​ൻ മാ​ന​ത്തു​മം​ഗ​ലം-​പ​ട്ടി​ക്കാ​ട് -മു​ള്ള്യാ​കു​ർ​ശി- ഓ​രാ​ടം​പാ​ലം വ​ഴി ഹൈ​വേ​യി​ൽ പ്ര​വേ​ശി​ക്ക​ണം. പ​ട്ടാ​ന്പി റോ​ഡി​ൽ നി​ന്നും തൂ​ത റോ​ഡി​ൽ നി​ന്നും വ​രു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ൾ ചീ​ര​ട്ട​മ​ല പ​രി​യാ​പു​രം വ​ഴി ഹൈ​വേ​യി​ൽ പ്ര​വേ​ശി​ക്ക​ണം.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഓ​രാ​ടം​പാ​ല​ത്ത് നി​ന്നും മു​ള്ള്യാ​കു​ർ​ശി-​പ​ട്ടി​ക്കാ​ട്-​ചി​ല്ലീ​സ് ജം​ഗ്ഷ​ൻ-​മാ​ന​ത്തു​മം​ഗ​ലം-​ഷി​ഫാ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ജം​ഗ്ഷ​ൻ വ​ഴി ഹൈ​വേ​യി​ൽ പ്ര​വേ​ശി​ക്ക​ണം.

പ​രി​യാ​പു​രം റോ​ഡി​ൽ നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്ത് നി​ന്നും ഹൈ​വേ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഇ​ട​തു​വ​ശം തി​രി​ഞ്ഞ് വ​ളാ​ഞ്ചേ​രി റോ​ഡി​ൽ പ്ര​വേ​ശി​ച്ച് യൂ​ടേ​ണ്‍ എ​ടു​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ബ​സു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യം ഉ​ട​നെ തീ​രു​മാ​നി​ക്കും.

കൂ​ടാ​തെ തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലു​ള്ള ബ​സ് സ്റ്റോ​പ്പ് പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് 100 മീ​റ്റ​ർ മാ​റ്റി സ്ഥാ​പി​ക്കും. ട്രാ​ഫി​ക് തു​റ​ന്നു​കൊ​ടു​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ഭാ​രം കൂ​ടി​യ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ങ്ങാ​ടി​പ്പു​റം പാ​ല​ത്തി​ലൂ​ടെ രാ​വി​ലെ 8.30 മു​ത​ൽ 10.30 വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ അ​ഞ്ചു​വ​രെ​യും പ്ര​വേ​ശ​നം നി​രോ​ധി​ച്ചെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.