ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വ​തി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു
Saturday, July 5, 2025 10:12 PM IST
ച​ങ്ങ​രം​കു​ളം: വാ​ട​ക വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വ​തി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പൊ​ന്നാ​നി ക​ട​വ​നാ​ട് സ്വ​ദേ​ശി ചെ​ന്പ്ര വീ​ട്ടി​ൽ സു​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൾ ന​ന്ദ​ന (22)യാ​ണ് മ​രി​ച്ച​ത്.

ച​ങ്ങ​രം​കു​ള​ത്ത് സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ന​ന്ദ​ന ച​ങ്ങ​രം​കു​ള​ത്ത് ത​ന്നെ വാ​ട​ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം 23ന് ​രാ​ത്രി ഒ​ന്പ​തി​ന് മു​റി​യി​ൽ​വ​ച്ച് എ​ലി​വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ന​ന്ദ​ന എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ച​ങ്ങ​രം​കു​ളം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.