എടക്കര: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വഴിക്കടവ് മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരുതയിൽ പ്രതിഷേധ പ്രകടനം നടത്തി. മരുത മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് സി.യു. ഏലിയാസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് മാഹിർ മരുത അധ്യക്ഷത വഹിച്ചു. എടക്കര ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി ജൂഡി തോമസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി. ബീജീഷ്, സുനീർ മാമാങ്കര, ധനേഷ്, ഐ.പി. ഷിബു, ഗഫൂർ മരുത, നബീൽ മാമാങ്കര,
അമീൻ മാമാങ്കര, സലാം മരുതക്കടവ്, അനീഷ് നാരോക്കാവ്, സിറാജ്, ഫൈസൽ, ചന്ദ്രൻ അരിന്പ്ര, റെജി കാഞ്ഞിരത്തിങ്ങൽ, സി.കെ. വിജയൻ, എ.പി. അഹമ്മദ് കുട്ടി, പറന്പൻ മഹമൂദ്, വി.പി. സാലിഹ്, അൻവർ നാരോക്കാവ്, ഫിറോസ് എന്നിവർ പ്രസംഗിച്ചു.