മ​ല​പ്പു​റ​ത്ത് നി​പ്പ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 241 പേ​ർ
Monday, July 7, 2025 5:04 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ നി​പ ബാ​ധി​ച്ച വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 241 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. മ​ല​പ്പു​റ​ത്ത് 12 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​ഞ്ച് പേ​ർ ഐ​സി​യു ചി​കി​ത്സ​യി​ലു​ണ്ട്. മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. വീ​ടു​ക​ളി​ലെ സ​ന്ദ​ർ​ശ​ന​വും പ​നി സ​ർ​വൈ​ല​ൻ​സും ന​ട​ത്തി​വ​രു​ന്നു.

ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രെ ഫോ​ണി​ൽ വി​ളി​ച്ച് മാ​ന​സി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ കൂ​ടി​യാ​ൽ അ​ത് മു​ന്നി​ൽ​ക​ണ്ട് കൂ​ടു​ത​ൽ ഐ​സി​യു, ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ ജി​ല്ല​യി​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, എ​ൻ​എ​ച്ച്എം സ്റ്റേ​റ്റ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ, ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ, അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.