കാഞ്ഞങ്ങാട്: കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങളും ഡിജിറ്റല്‍ സേവനങ്ങളും ലഭ്യമാക്കുന്നതിന് കെ-സ്റ്റോര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. കാഞ്ഞങ്ങാട് ചേടിറോഡില്‍ ആരംഭിച്ച സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാചകവാതകവും മില്‍മ, ശബരി ഉത്പന്നങ്ങളുമടക്കം കെ-സ്റ്റോറുകള്‍ വഴി ലഭ്യമാകും. നിലവില്‍ സംസ്ഥാനത്തെ 390 റേഷന്‍ കടകളില്‍ 38 എണ്ണമാണ് റേഷന്‍ കടകളെ കെ-സ്റ്റോറുകള്‍ ആയി മാറിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ കെ-സ്റ്റോറുകളുടെ സേവനങ്ങള്‍ കൂടുതല്‍ റേഷന്‍കടകളിലേക്ക് വ്യാപിപ്പിക്കാനാണ് സര്ക്കാന് പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷതവഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ആദ്യവില്പന നിര്‍വഹിച്ചു.
വൈസ്ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, സ്ഥിരംസമിതി അധ്യക്ഷരായ കെ. ലത, കെ.വി. സരസ്വതി, കെ. അനീശന്‍, കെ.വി. പ്രഭാവതി, കൗണ്‍സിലര്‍മാരായ എന്‍.വി. രാജന്, പള്ളിക്കൈ രാധാകൃഷ്ണന്, പി.വി. മോഹനന്, കെ. രവീന്ദ്രന്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ, ഉമേശന് വേളൂര്‍, എന്‍. ബാലകൃഷ്ണന്, വി. വെങ്കിടേഷ്, സി.കെ. വത്സലന്‍, യു.കെ. ജയപ്രകാശ്, ആനന്ദന് എന്നിവര്‍ സംസാരിച്ചു.
സപ്ലൈകോ ജനറല്‍ മാനേജര്‍ വി.കെ. അബ്ദുള്‍ ഖാദര്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എൻ. ബിന്ദു നന്ദിയും പറഞ്ഞു.