ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ​ത​ല പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം തു​ന്പ​മ​ണ്ണി​ൽ
Thursday, June 5, 2025 3:57 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ​യും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ഇ​ന്ന് തു​മ്പ​മ​ൺ എം​ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​തോ​ലി​ക്കേ​റ്റ് ആ​ൻ​ഡ് എം​ഡി സ്കൂ​ൾ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഡോ.​ ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​എ​സ്. അ​നീ​ഷ്‍​മോ​ൻ,

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​ബി​ൻ പീ​റ്റ​ർ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ. ​എ​സ്. നൈ​സാം, പ​ത്ത​നം​തി​ട്ട ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ നി​ഫി എ​സ്. ഹ​ക്ക്, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​അ​നി​ൽ കു​മാ​ർ, പൊ​തു​വിദ്യാ​ഭ്യാ​സ വ​കു​പ്പ് - ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​സു​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ജി​ല്ല​യി​ലെ മി​ക​ച്ച സ്നേ​ഹ​രാ​മം ത​യാ​റാ​ക്കി പ​രി​പാ​ലി​ക്കു​ന്ന എം​ജി​എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നെ പ​ത്ത​നം​തി​ട്ട ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ ആ​ദ​രി​ക്കും. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ശു​ചി​ത്വം, മാ​ലി​ന്യ നി​ർ​മാ​ർ​ജ്ജ​ന തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ത്ര​ര​ച​ന, പോ​സ്റ്റ​ർ ര​ച​ന, പ​സി​ൽ ഗെ​യിം എ​ന്നി​വ ന​ട​ത്തും.

ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കും. ഇ​ന്നു മു​ത​ൽ 30 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ തു​ട​ക്ക​മി​ടു​ന്ന​ത്.