കോ-ഓ​പ്പ​റേ​റ്റീ​വ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Friday, June 6, 2025 3:54 AM IST
പ​ത്ത​നം​തി​ട്ട: കോ ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കോ​ത​ക​ത്തു ശ​ശി​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​സു​കു​മാ​ര​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി ബി. ​ഹ​രി​കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റാ​ർ ര​വീ​ന്ദ്ര​ൻ നാ​യ​ർ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

പെ​ൻ​ഷ​ൻ ബോ​ർ​ഡും ക്ഷേ​മ​നി​ധി ബോ​ർ​ഡും സം​യോ​ജി​പ്പി​ച്ച് ഒ​റ്റ ബോ​ർ​ഡാ​ക്ക​ണ​മെ​ന്നും ചെ​യ​ർ​മാ​നാ​യി വ​കു​പ്പു​മ​ന്ത്രി​യെ നി​യ​മി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​ര​വാ​ഹി​ക​ളാ​യി കോ​ത​ക​ത്ത് ശ​ശി​ധ​ര​ൻ നാ​യ​ർ - പ്ര​സി​ഡ​ന്‍റ്, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ - സെ​ക്ര​ട്ട​റി, ര​വീ​ന്ദ്ര​ൻ നാ​യ​ർ - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.