സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ക​ൺ​സ​ഷ​ൻ നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം
Thursday, June 5, 2025 4:11 AM IST
പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ നി​ർ​ദേ​ശി​ച്ചു. രാ​വി​ലെ ആ​റ് മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്ക​ണം. ദി​വ​സം ര​ണ്ടു യാ​ത്ര അ​നു​വ​ദ​നീ​യ​മാ​ണ്. 40 കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ് ക​ൺ​സ​ഷ​ൻ യാ​ത്രാ​പ​രി​ധി.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന സ്റ്റു​ഡ​ന്‍റ​സ് ട്രാ​വ​ല്‍ ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗം ക​ൺ​സ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ബ​സു​ക​ളി​ല്‍ ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ന​മ്പ​റു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം.

ക​ൺ​സ​ഷ​ന്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ഇ​തി​ലൂ​ടെ അ​റി​യി​ക്കാം. യൂ​ണി​ഫോ​മി​ന്‍റെ​യും സ്‌​കൂ​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ 12-ാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ൺ‌​സ​ഷ​ൻ ന​ല്‍​ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

അം​ഗീ​കൃ​ത കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൈ​വ​ശം സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ന​ല്‍​കു​ന്ന തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ണ്ടാ​ക​ണം. ദി​വ​സം ര​ണ്ടു യാ​ത്ര മാ​ത്ര​മേ ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് അ​നു​വ​ദി​ക്കൂ. റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ വി. ​ജോ​യ്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം, വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന, പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.