വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് നാ​ടെ​ങ്ങും പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം
Friday, June 6, 2025 3:49 AM IST
പ​ത്ത​നം​തി​ട്ട: പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ നാ​ടെ​ങ്ങും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല ഓ​ഫീ​സു​ക​ളും കൂ​ടാ​തെ വി​വി​ധ സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലും പ​രി​സ്ഥി​തി​ദി​നം ആ​ഘോ​ഷി​ച്ച് തൈ​ക​ൾ ന​ട്ടു. തൈ​ക​ൾ ന​ട്ട​വ​ർ ഇ​തി​നെ പ​രി​പാ​ലി​ച്ചു​കൊ​ള്ളാ​മെ​ന്ന പ്ര​തി​ജ്ഞ​യും എ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.

പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശ​വു​മാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ്ലാ​സ്റ്റി​ക്കി​നെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ൾ റാ​ലി​ക​ളും സെ​മി​നാ​റു​ക​ളും ന​ട​ത്തി.

നാ​ട്ടു​മ​ര​ങ്ങ​ൾ​ക്കൊ​രി​ട​മൊ​രു​ക്കി

ക​ല്ലൂ​പ്പാ​റ: ക​ല്ലൂ​പ്പാ​റ അ​ഗ്രി​ക​ൾ​ച്ച​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് ആ​ൻ​ഡ് പ്ര​മോ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​നും(​ക​പ്പ ) ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഭൂ​മി​ത്ര​സേ​ന​യും ചേ​ർ​ന്ന് ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​ജെ. ദീ​പ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​പ്പ പ്ര​സി​ഡ​ന്‍റ് സി.​കെ. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ലെ​ജു ഏ​ബ്ര​ഹം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ടി. ​ഡീ​ൻ രാ​ജ് കു​മാ​ർ,അ​ജോ​യ് തോ​മ​സ്, വി​ജോ​യ് പു​ത്തോ​ട്ടി​ൽ, വി.​എ​സ്. ദീ​പു, സി. ​രാ​ജേ​ഷ്, എ​സ്. പാ​ർ​ത്ഥ​ൻ, ജെ​യിം​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ട്ടു​മ​ര​ങ്ങ​ൾ​ക്കൊ​രി​ടം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നാ​ട്ടു​മ​ര​ങ്ങ​ളു​ടെ ആ​യി​ര​ത്തോ​ളം തൈ​ക​ളാ​ണ് കോ​ള​ജ് അ​ങ്ക​ണ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട്ട​ത്.

നാ​ട​ൻ പ്ലാ​വി​ന​ങ്ങ​ളാ​യ താ​മ​ര​ച​ക്ക, വാ​ക​ത്താ​നം വ​രി​ക്ക, ചെ​മ്പ​ര​ത്തി വ​രി​ക്ക, ഉ​ണ്ട ച​ക്ക, ഇ​രു​വ​ള്ളി​പ്ര വ​രി​ക്ക, മു​ട്ട​ൻ വ​രി​ക്ക , തെ​ള്ളി​യൂ​ർ വ​രി​ക്ക, മാ​വി​ന​ങ്ങ​ളാ​യ മൂ​വാ​ണ്ട​ൻ, കി​ളി​ച്ചു​ണ്ട​ൻ, ക​പ്പ​മാ​വ്, പേ​ര​യ്ക്ക മാ​വ്, വി​വി​ധ​ത​രം നാ​ട്ടു​മാ​വു​ക​ൾ എ​ന്നി​വ​യു​ടൈ തൈ​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ട്ട​ത്. ഇ​വ​യ്ക്കു പു​റ​മെ നീ​ർ​മാ​ത​ളം, ക​മ​ണ്ഡ​ലു തു​ട​ങ്ങി​യ അ​പൂ​ർ​വ മ​ര​ങ്ങ​ളു​ടൈ തൈ​ക​ളും ന​ട്ടു.

വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണ് വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്, സ​തീ​ഷ് ഏ​ബ്ര​ഹാം, റെ​ജി ഏ​ബ്ര​ഹാം, മാ​ത്യു ജോ​ൺ, അ​നി കു​ടാ​യി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ൻ​ഫാം നേ​തൃ​ത്വ​ത്തി​ൽ

റാ​ന്നി: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​ഫാം റാ​ന്നി കാ​ർ​ഷി​ക താ​ലൂ​ക്കി​ന്‍റെ​യും വി​വി​ധ ഗ്രാ​മ​സ​മി​തി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തൈ ​ന​ടീ​ലും ആ​ഗോ​ള താ​പ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ള​ക്ക​ണ​യ്ക്കൂ വി​ശ്വം കാ​ക്കൂ എ​ന്ന സ​ന്ദേ​ശ​ത്തി​ലൂ​ന്നി​യു​ള്ള പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. പെ​രു​നാ​ട് ഗ്രാ​മ​സ​മി​തി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മീ​ൻ​കു​ഴി - ചി​റ്റാ​ർ ഗ്രാ​മ​സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബി​ൻ ഉ​ള്ളാ​ട്ട് മു​ഖ്യ​സ​ന്ദേ​ശ​വും തൈ ​വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

റാ​ന്നി കാ​ർ​ഷി​ക താ​ലൂ​ക്ക് ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് കൈ​പ്പ​ൻ​പ്ലാ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ത്ത​നം​തി​ട്ട കാ​ർ​ഷി​ക താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​ർ​ജ്, റാ​ന്നി കാ​ർ​ഷി​ക താ​ലൂ​ക്ക് മ​ഹി​ളാ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​സ​ഫ്, ഷാ​ന്‍റി ആ​ന്‍റ​ണി, സി​സി​ലി റോ​ബി​ച്ച​ൻ, ലൗ​ലി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ കീ​ഴി​ൽ പി​ന്നീ​ട് തൈ ​വി​ത​ര​ണ​വും ന​ടീ​ലും യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ​മാ​ർ നി​ർ​വ​ഹി​ച്ചു.