വ​യോ​ധി​ക കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, August 4, 2025 3:55 AM IST
അ​ടൂ​ര്‍: വ​യോ​ധി​ക കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. പ​ന്നി​വി​ഴ മേ​ലേ​ട​ത്ത് റി​ഞ്ചു വി​ല്ല​യി​ല്‍ അ​ന്ന​മ്മ ചാ​ക്കോ(72)​യെ​യാ​ണ് വീ​ട്ടി​ലെ 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
കി​ണ​റ്റി​ല്‍ എ​ട്ട​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

രാ​വി​ലെ മ​ക​ള്‍ റി​ഞ്ചു പ​ള്ളി​യി​ല്‍ പോ​കു​മ്പോ​ള്‍ അ​ന്ന​മ്മ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​തി​നു ശേ​ഷം കി​ണ​റ്റി​ല്‍ ചാ​ടി​യ​താ​ണെ​ന്ന് ക​രു​തു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന അ​സി​സ്റ്റ​ന്‍റ് സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജ​യ്‌​സ​ണ്‍ ജോ​ണ്‍, സീ​നി​യ​ര്‍ റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ അ​ജി​ഖാ​ന്‍ യൂ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.