ഭാ​ര്യ​യു​ടെ ദേ​ഹ​ത്തു പെ​ട്രോ​ളൊ​ഴി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Monday, August 4, 2025 3:55 AM IST
ആ​റ​ന്മു​ള: കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭാ​ര്യ​യു​ടെ ദേ​ഹ​ത്തു പെ​ട്രോ​ളൊ​ഴി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ആ​റ​ന്മു​ള തെ​ക്കേ​മ​ല തോ​ലൂ​പ്പ​റ​മ്പി​ൽ രാ​ജേ​ഷ് കു​മാ​റാ​ണ് (37) പി​ടി​യി​ലാ​യ​ത്.

ജൂ​ലൈ 31നു ​രാ​ത്രി 8.30ന് യു​വ​തി ജോ​ലി​ചെ​യ്യു​ന്ന കോ​ഴ​ഞ്ചേ​രി​യി​ലെ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പെ​ട്രോ​ൾ നി​റ​ച്ച കു​പ്പി​യു​മാ​യി ക​യ​റി അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ട് ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ക്കാ​ൻ തു​നി​ഞ്ഞു. പ​രി​ഭ്രാ​ന്ത​യാ​യ യു​വ​തി ര​ക്ഷ​പ്പെ​ടാ​നാ​യി പു​റ​ത്തേ​ക്ക് ഓ​ടി​യ​പ്പോ​ൾ നി​ന്നെ കൊ​ന്നി​ട്ട് ഞാ​നും ചാ​വും എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പെ​ട്രോ​ൾ ഭാ​ര്യ​യു​ടെ ദേ​ഹ​ത്തേ​ക്കൊ​ഴി​ച്ചു.

തു​ട​ർ​ന്ന് ലൈ​റ്റ​ർ എ​ടു​ത്ത് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ യു​വ​തി​യു​ടെ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന​യാ​ൾ കൈ​കൊ​ണ്ട് ത​ട്ടിമാറ്റി.

യു​വ​തി​യു​ടെ മൊ​ഴി അ​ടി​സ്ഥാ​ന​മാ​ക്കി ആ​റ​ന്മു​ള പോ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്ഐ കെ.​ആ​ർ. ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പെ​ട്രോ​ൾ അ​ട​ങ്ങി​യ കു​പ്പി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.