പത്തനംതിട്ടയിൽ നാളെ പ്രതിഷേധ ജാഥയും സമ്മേളനവും
പത്തനംതിട്ട: രാജ്യത്തു ക്രൈസ്തവ ജനവിഭാഗത്തിനുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നാളെ മൗനജാഥയും യോഗവും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് കന്യാസ്ത്രീകളെ അടിസ്ഥാനരഹിതമായ മനുഷ്യക്കടത്ത് മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു തുറുങ്കിലിലടച്ചത് ന്യായീകരിക്കാനാകില്ല. രാജ്യത്തു നിലനിൽക്കുന്ന മത, സഞ്ചാര സ്വാതന്ത്ര്യങ്ങൾക്കു നേരെയുള്ള വെല്ലുവിളിയായി ഈസംഭവം. ഇത് ഒറ്റപ്പെട്ട സംഭവമല്ല.
ജാതി വർഗീയ ശക്തികളുടെ ഹീനമായ അധിക്ഷേപങ്ങൾക്ക് ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളാകേണ്ട പോലീസും ജാമ്യം പോലും നിഷേധിക്കുന്ന തരത്തിൽ ഭരണകൂടവും ക്രൈസ്തവർക്കെതിരായ ആസൂത്രിതമായ നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരായി മാറുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
കറുത്ത തുണി കൊണ്ടു വായ് മൂടിക്കെട്ടിയുള്ള മൗനജാഥ ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നിന്നും ആരംഭിച്ച് പത്തനംതിട്ട ഗാന്ധി സ്ക്വയറിലെത്തി തുടർന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ സമാപിക്കും.
മൗനജാഥയ്ക്കു കുര്യാക്കോസ് മാർ ക്ലിമീസ് വലിയ മെതാപ്പോലീത്ത, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, പ്രകാശ് പി. തോമസ്, ബിജു ഉമ്മൻ എന്നിവർ നേതൃത്വം നൽകും.
സിസ്റ്റർ പവിത്ര എസ്ഐസി, ഫാ. ഏബഹാം മണ്ണിൽ, ഫാ. ജോൺസൺ പാറയ്ക്കൽ, ഫാ. ബിജു മാത്യു, ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ, കെ. കെ. ചെറിയാൻജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പെരിങ്ങരയിൽ റാലിയും സമ്മേളനവും നാളെ
തിരുവല്ല: രാജ്യത്തു വർധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ നാളെ 3.30ന് പെരിങ്ങരയിൽ റാലിയും സമ്മേളനവും നടക്കും.
തിരുവല്ല റോഡിലെ മൂവിടത്തുപടി ജംക്ഷനിൽനിന്നു റാലി തുടങ്ങും. 4.30ന് പെരിങ്ങര ജംഗ്ഷനിൽ പൊതുസമ്മേളനം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ബിഷപ് ഡോ. ഏബ്രഹാം മാർ യൂലിയോസ് അധ്യക്ഷത വഹിക്കും. ഐക്യ ക്രൈസ്തവ കൂട്ടായ്മ ഭാരവാഹികളായ ഫാ. സന്തോഷ് അഴകത്ത്, ഫാ. ഡോ. കുര്യൻ ദാനിയേൽ, റവ. ഏബ്രഹാം ചെറിയാൻ, സിസ്റ്റർ ആൻ മേരി, മിനി ഡേവിഡ് എന്നിവർ പ്രഭാഷണം നടത്തും. ജോജി ഐപ്പ് മാത്യൂസ് പ്രമേയം അവതരിപ്പിക്കും.
തിരി തെളിച്ചു പ്രതിഷേധം
ചുങ്കപ്പാറ: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ അകാരണമായി രണ്ടു മലയാളി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിജെപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റി ചുങ്കപ്പാറയിൽ തിരിതെളിച്ച് പ്രതിഷേധിച്ചു.
കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോസി ഇലഞ്ഞിപ്പുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുജിത് കണ്ണാടി അധ്യക്ഷത വഹിച്ചു. ജോസഫ് ജോൺ, ജോളി ജോസഫ്, ബിനോയി, ജോർജ് തയ്യിൽ, പുഷ്പകുമാർ, റെജി മാത്യു, ജോയി മുട്ടുമണ്ണിൽ, ഷാജി തിരുനല്ലൂർ, ജോസ് തുരുത്തിയിൽ, റെജി കൊച്ചി ലാത്ത്, റോയി കലയത്തുംമുറിയിൽ എന്നിവർ പ്രസംഗിച്ചു.
ചെങ്ങരൂരിൽ
ചെങ്ങരൂർ: ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ചതില് പ്രതിഷേധിച്ച് സിപിഎം ചെങ്ങരൂർ ലോക്കല് കമ്മിറ്റി നേതൃത്വത്തില് പ്രതിഷേധ സായാഹ്നം നടത്തി. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജേക്കബ് എം. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സാബു ജോസഫ് അധ്യക്ഷത വഹിച്ചു.
പത്തനംതിട്ടയിൽ സിപിഎം പ്രതിഷേധം
പത്തനംതിട്ട: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച ബിജെപി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധം ഉയർത്തി സിപിഎം. പാർട്ടി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ അബാൻ ജംഗ്ഷനിൽനിന്നു ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാച്ച് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
ഛത്തീസ്ഗഡിൽ കൊണ്ടുവന്ന മതപരിവർത്തന നിയമം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടണമെന്നും രാജു ഏബ്രഹാം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി. ബൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു, ഡോ. സജി ചാക്കോ എന്നിവർ പ്രസംഗിച്ചു.
കുഴിക്കാലയിൽ പ്രതിഷേധയോഗം
കോഴഞ്ചേരി: ഭാരതം പൂർണമായും ഫാസിസത്തിലേക്ക് നീങ്ങുന്നതിന്റെ നേർക്കാഴ്ചയാണ് ഛത്തീസ്ഗഡ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല. കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റിയും മല്ലപ്പുഴശേരി മണ്ഡലം കമ്മിറ്റിയും സംയുക്തമായി കുഴിക്കാല മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ടൈറ്റസ് കാഞ്ഞിരമണ്ണിൽ, എം. കെ. മണികണ്ഠൻ, റെനീസ് മുഹമ്മദ്, ജോമോൻ പുതുപറമ്പിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഷിബു കാഞ്ഞിക്കൽ, വിജി കൃഷ്ണദാസ്, പി. കെ. ഇക്ബാൽ, അജിത് മണ്ണിൽ, ഫിലിപ്പ് അഞ്ചാനി, എം. ടി. ശാമുവേൽ, ബെന്നി കുഴിക്കാല, മേഴ്സി ശാമുവേൽ, റോസമ്മ മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.
മല്ലശേരിയിൽ സംയുക്ത പ്രതിഷേധം
പൂങ്കാവ്: ഛത്തീസ്ഗഡ് സംഭവത്തിൽ പ്രതിഷേധിച്ചു മല്ലശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷന്റെയും സമീപ ഇടവകളുടെയും സംയുക്താഭിമുഖ്യത്തിൽ പൂങ്കാവിൽ നടത്തിയ പ്രതിഷേധ സംഗമം നടന്നു. ഫാ. ലൈജു മാത്യു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഫാ. തോമസ് എൻ.ജോൺ അധ്യക്ഷത വഹിച്ചു.
ഫാ. സനു തെക്കേക്കാവിനാൽ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ഫാ. റോയി എം. ജോയ്, ഫാ. കോശി വർഗീസ്, റവ. ജിലോ മാത്യു, ഫാ. ഡേവിസ് പി. തങ്കച്ചൻ, മുന്നോക്കക്ഷേമ കോർപറേഷൻ ഡയറക്ടർ ഫാ. ജിജി തോമസ്, ഫാ. സിജോ ജെയിംസ്, ഫാ. ജസ്റ്റിൻ പരുവപ്ലാക്കൽ, അജി ഡാനിയേൽ, ഡോ. സജി പ്ലാക്കൽ, സുകു മാത്യു, മിനി മാത്യു, പോൾ വി. ജോഷ്വാ, പി വി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ആർഎസ്പി പ്രതിഷേധിച്ചു
തിരുവല്ല: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ അന്യായമായി തടങ്കിൽ പാർപ്പിച്ചതിൽ പ്രതിഷേധിച്ചു ആർഎസ്പി യുടെ നേതൃത്വ ത്തിൽ തിരുവല്ല കെഎസ്ആർടിസിയുടെ മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ജി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി കെ. പി. മധുസൂദനൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരിങ്ങര രാധാകൃഷ്ണൻ, ഈപ്പൻ മാത്യു, എ. ചന്ദ്രദാസ്, പ്രകാശ് കവിയൂർ, എം.എം. മാത്യു, ജിത്തു മോഹൻകുമാർ, മാത്യു വർഗീസ്, ജിജി കറ്റോട്, എസ്. നാരായണ സ്വാമി, കെ. പി. സുധീർ, സി. പി. ശാമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധ ജ്വാല തെളിച്ചു
തിരുവല്ല: ഭാരത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാർക്കും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരേ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങൾ തടയണമെന്നാവശ്യപ്പെട്ട് യുആർഐ പീസ് സെന്റർ പ്രതിഷേധ ജ്വാല തെളിച്ചു.
മുൻ എംഎൽഎ ജോസഫ് എം. പുതുശേരി പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തു. സാൽവേഷൻ ആർമി കമ്മീഷണർ മേജർ ബാബു പി. പൗലോസ് അധ്യക്ഷത വഹിച്ചു. യുആർഎ സെന്റർ ഡയറക്ടർ ജോസഫ് ചാക്കോ, എ. വി. ജോർജ്, ഡി. അലക്സാണ്ടർ, ക്യാപ്റ്റൻ ക്രിസ്റ്റീന ബാബു, റോയ് വർഗീസ് ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം
മല്ലപ്പള്ളി: കള്ളക്കേസിൽ കുടുക്കി കന്യാസ്ത്രീമാരെ ജയിലിലടച്ച ഭരണകൂട ഭീകരതക്കെതിരേ കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് നടന്ന പ്രതിഷേധ പ്രകടനവും യോഗവും കെപിസിസി മുൻ എക്സിക്യൂട്ടീവ് മെംബർ റെജി തോമസ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, ഡിസിസി അംഗം കീഴ്വായ്പൂര് ശിവരാജൻ, എം.കെ. സുബാഷ് കുമാർ, മാലതി സുരേന്ദ്രൻ, റെജി പണിക്കമുറി, സാം പട്ടേരി, അനിൽ തോമസ്, സുനിൽ നിരവുപുലം,
വിനീത് കുമാർ, കെ. ജി. സാബു, ഡോ. ബിജു ടി. ജോർജ്, റെജി ചാക്കോ, കെ. പി. സെൽവകുമാർ, റെജി തേക്കുങ്കൽ, സി.പി. മാത്യു, അനിൽ ഏബ്രഹാം ചെറിയാൻ, റെജി പമ്പഴ, സിന്ധു സുബാഷ്, ജ്ഞാനമണി മോഹനൻ എന്നിവർ പ്രസംഗിച്ചു.