ഹെ​പ്പ​റ്റൈ​റ്റി​സ് - ഒ​ആ​ര്‍​എ​സ് ദി​നാ​ച​ര​ണം
Friday, August 1, 2025 4:02 AM IST
പു​ല്ലാ​ട്: ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ്- ഒ​ആ​ര്‍​എ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പു​ല്ലാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് കാ​ത്ത​ലി​ക് ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സൂ​സ​ന്‍ ഫി​ലി​പ്പ് നി​ര്‍​വ​ഹി​ച്ചു. കോ​യി​പ്രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജി​ജി മാ​ത്യൂ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മ​ഞ്ഞ​പ്പി​ത്ത പ്ര​തി​രോ​ധം, വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും ഒ​ആ​ര്‍​എ​സ് ലാ​യ​നി​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​റു​ക​ളു​ടെ പ്ര​കാ​ശ​ന​വും നി​ര്‍​വ​ഹി​ച്ചു.

തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ കു​മാ​ർ, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ന്‍ കെ. ​അ​ജി​ത, ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​കെ. കെ. ​ശ്യാം കു​മാ​ർ, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​കു​മാ​ർ, കാ​ഞ്ഞീ​റ്റു​ക​ര ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി. രാ​ജേ​ഷ്, ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് സി. ​പി. ആ​ശ, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ കെ. ​ഷി​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സേ​തു​ല​ക്ഷ്മി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.