ജി​ല്ലാ ആ​ശു​പ​ത്രി ടി​ബി സെ​ന്‍റ​ർ കെ​ട്ടി​ടം ശോ​ച്യാ​വ​സ്ഥ​യി​ൽ
Friday, August 1, 2025 4:02 AM IST
കോ​ഴ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി വ​ള​പ്പി​ലെ ടി​ബി സെ​ന്‍റ​ർ കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം തേ​ടി മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ടി​ബി സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ഉ​ട​ൻ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നും നി​ല​വി​ൽ പേ ​വാ​ർ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേശം ന​ൽ​കി.

ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ കു​ള​ത്തൂ​ർ ജ​യ്‌​സിം​ഗ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്. ടി​ബി സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ ആ​യ​തി​നാ​ൽ ഇ​തി​നോ​ടു ചേ​ർ​ന്ന പേ ​വാ​ർ​ഡി​ലാ​ണ് ഇ​പ്പോ​ൾ ടി​ബി സെന്‍റർ. ഇ​രു കെ​ട്ടി​ട​ങ്ങ​ളും ഒ​രേ​പോ​ലെ സു​ര​ക്ഷാ ഭീ​ഷ​ണി​യു​ള്ള​താ​ണെ​ന്നാ​ണ് പ​രാ​തി.

രാ​വി​ലെ പ​ത്തു മു​ത​ൽ ര​ണ്ടു​വ​രെ​യാ​ണ് നി​ല​വി​ൽ ടി ​ബി സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത് ഒ​ന്പ​തു മു​ത​ലാ​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.