പത്തനംതിട്ട: അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റെഡ് റണ്‍ എച്ച്ഐവി എയ്ഡ്സ് ബോധവത്കരണ മാരത്തണ്‍ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അനിതകുമാരി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, ജില്ലാ നാഷണല്‍ സര്‍വീസ് സ്കീം എന്നിവ സംയുക്തമായാണ് സംഘടിപ്പിച്ചത്.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ എസ്. ശ്രീലക്ഷ്മി, അക്സ റോയ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനവും കോന്നി വിഎന്‍എസ് കോളജിലെ എസ്. മെഹബുന്നിസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാതോലിക്കേറ്റ് കോളജിലെ ദീപക് മാത്യു വര്‍ഗീസ്, അഭിഷേക് ഹരി, എസ്. നിഖില്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ കാഷ് അവാര്‍ഡ് ലഭിച്ചു. 11 ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല യൂത്ത് ഫെസ്റ്റില്‍ വിജയികള്‍ക്ക് മത്സരിക്കാം.
ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. നിരണ് ബാബു, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ് ജോസഫ്, എന്‍എസ്എസ് ജില്ലാ പ്രോഗാം കോഓര്‍ഡിനേറ്റര്‍ രാജശ്രീ, കേരള അത്ലറ്റിക് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന് പിള്ള,
ജില്ലാ സെക്രട്ടറി ഏബ്രഹാം കെ ജോസഫ്, പരിശീലകന് റെജിന്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, ബിസിസി കണ്‍സള്‍ട്ടന്റ് അജിത് തുടങ്ങിയവര്‍ മാരത്തണിന് നേതൃത്വം നല്കി.