അം​ഗ​ബ​ലം കു​റ​ഞ്ഞു; പോ​ലീ​സ് സം​വി​ധാ​ന​ങ്ങ​ളി​ൽ താ​ള​പ്പി​ഴ
Saturday, August 2, 2025 3:52 AM IST
സ്വയംവിരമിക്കൽ അപേക്ഷ കൂടുന്നു

കോ​ഴ​ഞ്ചേ​രി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പോ​ലീ​സ് സേ​ന​യി​ൽ മ​തി​യാ​യ അം​ഗ​ബ​ല​മി​ല്ല. നൂ​റി​ല​ധി​കം സി​പി​ഒ​മാ​രു​ടെ കു​റ​വാ​ണ് ജി​ല്ല​യി​ല്‍ ഉ​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഇ​ര​ട്ടി​യി​ല​ധി​കം ഒ​ഴി​വു​ണ്ടെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വുണ്ട്. എ​എ​സ്‌​ഐ​മാ​രു​ടെ ഒഴിവുകൾ നിരവധി.

മാ​സ​ങ്ങ​ള്‍​ക്കു മു​ന്പ് പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി​യ 140 എ​സ്ഐ​മാ​രി​ല്‍ 40 പേ​ര്‍ മാ​ത്ര​മാ​ണ് നി​ല​വി​ൽ സ​ര്‍​വീ​സി​ല്‍ ഉ​ള്ള​ത്. ക​ടു​ത്ത മാ​ന​സി​ക ​സം​ഘ​ര്‍​ഷ​വും വി​ശ്ര​മ​മി​ല്ലാ​ത്ത ജോ​ലി​യും രാഷ്‌ട്രീ​യ ഇ​ട​പെ​ട​ലു​ക​ളും കാ​ര​ണം സേ​ന​യി​ൽനി​ന്ന് കൊ​ഴി​ഞ്ഞു​പോ​ക്കു​ള്ള​താ​യി പ​റ​യു​ന്നു. സ​ർ​വീ​സി​ലു​ള്ള പ​ല പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രും സി​പി​ഒ​മാ​രും സ്വ​യം വി​ര​മി​ക്ക​ലി​ന് അ​പേ​ക്ഷ ന​ല്കി​യിട്ടുണ്ട്.

സം​സ്ഥാ​ന​ത്തെ പു​തി​യ ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പോ​ലീ​സ് സേ​ന​യി​ല്‍നി​ന്നാ​ണ് സ്വ​യം വി​ര​മി​ക്ക​ലി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ ത​മ്മി​ലു​ള്ള ശീ​ത​സ​മ​ര​ത്തി​ന്‍റെ ഫ​ല​വും അ​നു​ഭ​വി​ക്കു​ന്ന​ത് താ​ഴേ​ത്ത​ട്ടി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്.

പട്രോളിംഗ് പ്രതിസന്ധി യിൽ ജി​ല്ല​യി​ലെ വ​ന, മ​ല​യോ​ര മേ​ഖ​ല​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സേ​ന​യു​ടെ അം​ഗ​ബ​ല​ത്തി​ൽ വ​ൻ കു​റ​വു​ണ്ട്. അ​ടി​സ്ഥാ​ന അം​ഗ​ബ​ലം പോ​ലും പ​ലേട​ത്തും ല​ഭ്യ​മ​ല്ല. അ​ടൂ​ർ പോ​ലെ​യു​ള്ള ടൗ​ൺ മേ​ഖ​ല​യി​ലും ആ​വ​ശ്യ​ത്തി​നു പോ​ലീ​സു​കാ​രി​ല്ല. പോ​ലീ​സ് സ്റ്റേഷ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്താ​ന്‍ പോ​ലും ആ​വ​ശ്യ​ത്തി​നു പോ​ലീ​സു​കാ​രി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളു​ണ്ട്. പോ​ലീ​സ് ജീ​പ്പ് ഓ​ടി​ക്കു​ന്ന ഡ്രൈ​വ​റും ഒ​രു സി​പി​ഒ​യും മാ​ത്ര​മാ​ണ് ചി​ല സ്റ്റേ​ഷ​നു​ക​ളി​ല്‍ രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ള്ള​ത്.

നൈ​റ്റ് പ​ട്രോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സി​പി​ഒ​മാ​രാ​ണ് ഓ​ഫീ​സ​ര്‍​മാ​രാ​യി ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ പ​ട്രോ​ളിം​ഗി​നു പോ​കാ​ന്‍ ആ​ര്‍​ക്കും താ​ല്പ​ര്യ​മി​ല്ല. പ​ലേ​ട​ങ്ങ​ളി​ലെ​യും വാ​ഹ​ന​ങ്ങ​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. ജ​ന​മൈ​ത്രി പോ​ലീ​സാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഘ​ട്ട​ത്തി​ൽ അ​തി​ന​നു​സൃ​ത​മാ​യി സേ​വ​ന​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ ല​ഭി​ക്കാ​റി​ല്ല.

സൈ​ബ​ർ പോ​ലീ​സ്, ഡാ​ൻ​സാ​ഫ് ഉ​ൾ​പ്പെ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ആ​വ​ശ്യാ​നു​സ​ര​ണം ആ​ളി​നെ ന​ൽ​കാ​നാ​കു​ന്നി​ല്ല. സേ​ന​യി​ൽ വൈ​ദ​ഗ്ധ്യം തെ​ളി​യി​ച്ച​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ത്യേ​ക ടീ​മു​ക​ളെ സാ​ധാ​ര​ണ നി​യോ​ഗി​ക്കു​ന്ന​ത്. മാനസിക സമ്മർദത്തിൽ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മീ​പ​കാ​ല​ത്ത് ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത​യും ഏ​റി.

മാ​ന​സി​ക പീ​ഡ​ന​വും കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഒ​റ്റ​പ്പെ​ട​ലു​മാ​ണ് ആ​ത്മ​ഹ​ത്യ​ക​ള്‍​ക്കു കാ​ര​ണംപോ​ക്‌​സോ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​കു​മ്പോ​ള്‍ അ​തി​ന​നു​സ​രി​ച്ചു​ള്ള വ​നി​താ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ കു​റ​വും പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. പോ​ലീ​സി​ൽ ജോ​ലി ല​ഭി​ച്ച പ​ല വ​നി​ത​ക​ളും ഇ​ത​ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലേ​ക്കു ചേ​ക്കേ​റാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കുന്നു.

ഓ​ണ​വും ഉ​ത്സവകാ​ല​വും ആ​രം​ഭി​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍ദത്തി​ലാ​കും. ജോ​ലി​ക്ക് ഇ​ട​വേ​ള​യോ ആ​വ​ശ്യ​ത്തി​നു​ള്ള ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ളും ഇ​വ​ര്‍​ക്കു ല​ഭി​ക്കു​ന്നി​ല്ല. ഇ​തു​കൊ​ണ്ടു​ത​ന്നെ പ​ല​രും സേ​ന​യി​ല്‍നി​ന്നു പുറത്തേക്കുള്ള അവസരം നോക്കിയിരിക്കുകയാണ്.

മുഖം തിരിച്ച് പുതുതലമുറ

ഒ​രു​ കാ​ല​ത്തു യു​വാ​ക്ക​ൾ​ക്കു ഹ​ര​മാ​യി​രു​ന്ന പോ​ലീ​സ് ഡ്യൂ​ട്ടി​യോ​ടു പു​തു​ത​ല​മു​റ​യ്ക്കു താ​ത്പ​ര്യം കു​റ​ഞ്ഞു. സേ​വ​ന, വേ​ത​ന വ്യ​വ​സ്ഥ​ക​ൾ ആ​ക​ർ​ഷ​ണീ​യ​മ​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. വേ​ത​ന വ്യ​വ​സ്ഥ​യി​ൽ ഒ​രു മാ​റ്റ​വും സേ​ന​യി​ലി​ല്ല. 1970ലെ ​സ്റ്റാ​ഫ് പാ​റ്റേ​ണ്‍ അ​നു​സ​രി​ച്ചാ​ണ് ഇ​പ്പോ​ഴും കാ​ര്യ​ങ്ങ​ള്‍.

നി​സാ​ര കാ​ര്യ​ങ്ങ​ള്‍​ക്കു​പോ​ലും ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രി​ല്‍നി​ന്നു ക​ടു​ത്ത മാ​ന​സി​ക, ശാ​രീ​രി​ക ശി​ക്ഷ​യാ​ണ് താ​ഴേ​ത്ത​ട്ടി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ല​ഭി​ക്കു​ന്ന​ത്. സ​ത്യ​സ​ന്ധ​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കു ധാ​ർ​മി​ക​മാ​യി​ട്ടു​ള്ള ഒ​രു സം​ര​ക്ഷ​ണ​വും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്നി​ല്ലെ​ന്നു​മു​ള്ള അ​ഭി​പ്രാ​യ​മു​ണ്ട്.