പത്തനംതിട്ടയിൽ പ്രതിഷേധം ഇരന്പി
പത്തനംതിട്ട: രാജ്യത്തു ക്രൈസ്തവർക്കു നേരേ വർധിച്ചുവരുന്ന പീഡനങ്ങളിൽ പത്തനംതിട്ടയിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങൾ സംയുക്തമായി അണിചേർന്നു പ്രതിഷേധം അറിയിച്ചു.
ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീമാർക്കെതിരേ അന്യായമായി ചുമത്തിയ കേസ് പിൻവലിക്കണമെന്നും ആൾക്കൂട്ട വിചാരണ നടത്തിയവർക്കെതിരേ നടപടിയെടുക്കണമെന്നും ഭാരതത്തിന്റെ ഭരണഘടന അനുവദിച്ചിട്ടുള്ള സഞ്ചാര, മത സ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ലെന്നും ആവശ്യപ്പെട്ടുകൊണ്ട് കനത്ത മഴയെയും അവഗണിച്ച് നൂറു കണക്കിനു വിശ്വാസികൾ മൗനജാഥയിലും തുടർന്നു നടന്ന സമ്മേളനത്തിലും പങ്കെടുത്തു.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നിന്നാരംഭിച്ച മൗനജാഥ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ജാഥ ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി.
മെത്രാപ്പോലീത്തമാരായ ഡോ.സാമുവേൽ മാർ ഐറേനിയോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം, യൂഹാനോൻ മാർ ക്രിസോസ്റ്റം, റന്പാൻ ജോസഫ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, വിവിധ സഭകളിലെ വൈദികർ, സിസ്റ്റേഴ്സ്, അല്മായ നേതാക്കൾ തുടങ്ങിയവർ ജാഥയ്ക്കു നേതൃത്വം നൽകി.
പത്തനംതിട്ട ടൗണിലെ ഗാന്ധിസ്ക്വയറിൽ നടന്ന സമാപന യോഗത്തിൽ ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ സന്ദേശം നൽകി.
കെസിസി മൗനജാഥ നടത്തി
അടൂര്‍: ക്രൈസ്തവ സന്യാസിനികളെ തടങ്കലില്‍ വയ്ക്കുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും അടൂര്‍ അസംബ്ലിയുടെ കറന്റ് അഫയേഴ്സ് കമ്മീഷന്റെയും നേതൃത്വത്തില്‍ അടൂര്‍ സാല്‍വേഷന്‍ ആര്‍മി ഡിവിഷണല്‍ ആസ്ഥാനത്തിനു മുമ്പില്‍നിന്ന് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മൗന ജാഥ നടത്തി.
കെസിസി സീനിയര്‍ വൈസ് പ്രസിഡന്റ് മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്കോപ്പ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അധ്യക്ഷത വഹിച്ചു. സാല്‍വേഷന്‍ ആര്‍മി ഡിവിഷണല്‍ കമാന്‍ഡര്‍ ലഫ്.കേണല്‍ യോഹന്നാന് ജോസഫ്, കെസിസി ജില്ലാ പ്രസിഡന്റ് ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, ഡോ. ഏബ്രഹാം ഇഞ്ചക്കലോടി കോര്‍ എപ്പിസ്കോപ്പ,
ജില്ലാ സെക്രട്ടറി അനീഷ് തോമസ്, ഡെന്നീസ് സാംസണ്, റവ.ഷാജി കെ.ജോര്‍ജ്, വികാരി ജനറല്‍ റവ.ടി.കെ. മാത്യു, വികാരി ജനറല്‍ റവ. കെ.വി.ചെറിയാന്, ഫാ.പ്രഫ. ജോര്‍ജ് വര്‍ഗീസ്, ഫാ. ജോണ്‍ സാമുവേല്‍ തയ്യിൽ, ഫാ. ജോസഫ് സാമുവേല്‍, ഫാ. ജോണ്‍ പി. ഉമ്മന്‍, ഫാ. അനൂപ് ജോര്‍ജ്, റവ.കെ.ജി. അലക്സാണ്ടര്‍, റവ. ബേബി ജോണ്‍, റവ. വര്‍ഗീസ് ജോണ്‍, റവ.സി.ജോസഫ്, റവ. വിപിന്‍ സാം തോമസ്,
ലഫ്. കേണല്‍ സി.എസ്. യോഹന്നാന്, മേജര്‍ സി.എസ്. ജോസഫ്, മേജര്‍ ഷെറിന് സോമന്, മേജര്‍ സജി മാനുവേല്‍, നിമേഷ് രാജ്, സൈമണ്‍ തോമസ്, ഷെല്ലി ബേബി, വര്‍ഗീസ് കുരുവിള, ജോണ്‍ പൊരുവത്ത്, തോമസ് ജോണ്‍ മോളേത്ത്, പ്രഫ.ജോസ് വി.കോശി. പ്രഫ. രാജു തോമസ്, കെ.എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
എൻസിപി ധർണ നടത്തി
പത്തനംതിട്ട: രാഷ്ട്രശില്പികൾ ഭരണഘടനയിലൂടെ ഉറപ്പാക്കിയ മതേതര അടിത്തറയും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കാൻ ജനാധിപത്യ മതേതര ശക്തികളുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് എൻസിപി - എസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീമാരെ കള്ളക്കേസിൽ കുടുക്കിയ ബിജെപി സർക്കാരിനെതിരേ എൻസിപി - എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ അധ്യക്ഷത വഹിച്ചു. ചെറിയാൻ ജോർജ് തമ്പു, ജോസ് കുറഞ്ഞുർ, എം. മുഹമ്മദ് സാലി, വർഗീസ് മാത്യു, കെ.ജി. റോയ്, സാബുഖാൻ, അനില പ്രദീപ്, സുബിൻ വർഗീസ്, മാത്തൂർ സുരേഷ്, ഹബീബ് റാവുത്തർ, ബിനോജ് തെന്നാടൻ, റിജിൻ കരമുണ്ടയ്ക്കൽ, ബൈജു മാത്യു, സോണി ശാമുവൽ, ജേക്കബ് പുന്നൂസ്, സുജോ വർഗീസ്, നൈസാം മുഹമ്മദ്, മുരളീധരൻ കലഞ്ഞൂർ, ഷിബു മലയാലപ്പുഴ, ഷൈജു പുന്നൂസ് എന്നിവർ പ്രസംഗിച്ചു.
തണ്ണിത്തോട്ടിൽ പ്രതിഷേധം
തണ്ണിത്തോട്: നിരപരാധികളായ കന്യസ്ത്രീകൾക്കെതിരേ ഛത്തീസ്ഗഡ് പോലീസ് എടുത്ത കള്ളക്കേസ് പിൻവലിക്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ യോഗം ആവശ്യപ്പെട്ടു.
സോൺ വൈസ് പ്രസിഡന്റ് റവ. ആന്റോ അച്ചൻകുഞ്ഞ് അധ്യക്ഷത വഹിച്ച യോഗം സോൺ പ്രസിഡന്റ് ഫാ. ഒ. എം. ശമുവേൽ ഉദ്ഘാടനം ചെയ്തു. ഫാ. ജിബിൻ ജെയിംസ്, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ. സാമുവേൽ, അനീഷ് തോമസ്,
ജോയിക്കുട്ടി ചേടിയത്ത്, എൽ. എം മത്തായി, കെ. വി. സമുവേൽ, റൂബി സ്കറിയ, പ്രിൻസി ഗ്രേസ്, ജോൺ അയിനവിളയിൽ, ജോൺ കിഴക്കേതിൽ, ബ്ലെസൻ മാത്യു, മോനിഷ് മുട്ടുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.
കെസിസി ഭാരവാഹികൾ സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളെ സന്ദർശിച്ചു</b>
തിരുവല്ല: ഛത്തീസ്ഗഡിൽ തടവിലാക്കപ്പെട്ട സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളെ കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് എന്നിവർ സന്ദർശിച്ചു.
മിഷനറിമാരുടെയും സന്യസ്തരുടെയും സേവനം രാഷ്ട്രത്തിന് മറക്കാൻ കഴിയില്ല എന്നും ക്രിസ്തു സ്നേഹം ഉള്ളതുകൊണ്ടാണ് യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ ഇപ്രകാരം പ്രവർത്തിക്കാൻ കഴിയുന്നതെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ഈയാഴ്ചതന്നെ സിസ്റ്റർ പ്രീതി മേരിയെ നേരിൽകണ്ട് സംസാരിക്കുമെന്ന് കെസിസി പ്രസിഡന്റ് മാതാപിതാക്കൾക്ക് ഉറപ്പു നൽകി.
നീതി നിഷേധിക്കപ്പെടുന്നു: ഡോ. ഗീവർഗീസ് മാർ കൂറിലോസ്
തിരുവല്ല: വടക്കേ ഇന്ത്യയിൽ ക്രൈസ്തവ സമൂഹത്തിനു നീതി നിഷേധിക്കപ്പെടുകയാണെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ഇന്ത്യയിൽ വർധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ പെരിങ്ങരയിൽ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിസ്റ്റർമാർക്ക് ജാമ്യം ലഭിച്ചുവെങ്കിലും നീതി ലഭ്യമായിട്ടില്ലെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
ബിഷപ് ഡോ. ഏബ്രഹാം മാർ യൂലിയോസ് അധ്യക്ഷത വഹിച്ചു. ഐക്യ ക്രൈസ്തവ സഭാ കൂട്ടായ്മ പ്രസിഡൻ്റ് ഫാ. സന്തോഷ് അഴകത്ത്, രക്ഷാധികാരി ഫാ.ഡോ കുര്യൻ ദാനിയേൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.ജോജി ഐപ്പ് മാത്യൂസ് പ്രമേയം അവതരിപ്പിച്ചു.
മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു
മല്ലപ്പള്ളി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബിജെപി സർക്കാരിന്റെ വർഗീയ വിദ്വേഷ നടപടിക്കെതിരേഅഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തി.
ഏരിയ പ്രസിഡന്റ് മനുഭായി മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കോമളം അനിരുദ്ധൻ യോഗം ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ബിന്ദു ചാത്തനാട്ട്, സംസ്ഥാന കമ്മിറ്റിയംഗം ബിന്ദു ചന്ദ്രമോഹൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോളി റെജി, ലീന ഫിലിപ്പ്, മേഴ്സി ഷാജി എന്നിവർ പ്രസംഗിച്ചു.