പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ
Sunday, June 1, 2025 12:12 AM IST
ആ​ല​പ്പു​ഴ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ക്ലാ​സി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ. പ്രീ​പ്രൈ​മ​റി മു​ത​ൽ എ​ൽ​പി വി​ഭാ​ഗം വ​രെ എ​ല്ലാ ക്ലാ​സ് മു​റി​യും ഹൈ​ടെ​ക്കാ​ക്കി ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​കു​ക​യാ​ണ് ഈ ​പൊ​തു വി​ദ്യാ​ല​യം. പു​ന്ന​പ്ര ഗ​വ. ജെബി സ്കൂ​ളാ​ണ് എ​ല്ലാ ക്ലാ​സ് മു​റി​യും ഹൈ​ടെ​ക് ആ​ക്കി​യ​ത്.

500ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഈ ​വി​ദ്യാ​ല​യ​ത്തി​ൽ പ​ഴ​യ നാ​ല് ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ 19 ക്ലാ​സ് മു​റി​ക​ളാ​ണ് ഏ​ഴു ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഹൈ​ടെ​ക്കാ​ക്കി മാ​റ്റി​യ​ത്. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്കൂ​ൾ വി​ക​സ​ന സ​മി​തി​യു​ടെ​യും എ​സ്എം​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ളി​നെ ആ​ധു​നി​ക​വ​ത്ക​രി​ച്ച​ത്.

മു​പ്പ​തോ​ളം കം​പ്യൂ​ട്ട​റു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു മാ​സ​ത്തി​ന​കം കം​പ്യൂ​ട്ട​ർ ലാ​ബ് പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​കു​മെ​ന്ന് പ്ര​ഥ​മാ​ധ്യാ​പി​ക കെ. ​മ​ല്ലി​ക, അ​ധ്യാ​പ​ക​ൻ എ.​പി. മു​ഹ്സി​ൻ, എസ്എം​സി അം​ഗം എം.​എം. അ​ഹ​മ്മ​ദ് ക​ബീ​ർ എ​ന്നി​വ​ർ അറി​യി​ച്ചു.

നാ​ളെ രാ​വ​ലെ പ​ത്തി​ന് സ​മ്പൂ​ർ​ണ ഹൈ​ടെ​ക് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ഞ്ചാ​യ​ത്തു​ത​ല പ്ര​വേ​ശ​നോ​ത്സ​വ​വും പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. സൈ​റ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​സ്. ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​കെ. ബി​ജു​മോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മ​ട​ങ്ങി​യ കു​ട്ടി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബ്, പ്ര​തി​ജ്ഞ എ​ന്നി​വ​യും ന​ട​ക്കും.