ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം
Thursday, June 5, 2025 5:34 AM IST
തു​റ​വൂ​ർ: ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യപാ​ത​യി​ൽ വീ​ണ്ടും അ​പ​ക​ടം. ടോ​റ​സിടി​ച്ച് പ​ട്ട​ണ​ക്കാ​ട് കൈ​ത​പ്പ​റ​മ്പ് അ​യ്യ​പ്പ​ന്‍റെ മ​ക​ൻ രാ​ധാ​കൃ​ഷ്ണ​ൻ (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് കു​ത്തി​യ​തോ​ട് തെ​ക്ക് പാ​ട്ടു​കു​ള​ങ്ങ​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ല​ക്ട്രി​ക് ജോ​ലി​ക​ൾ ക​രാ​റെ​ടു​ത്തു ചെ​യ്തു കൊ​ടു​ക്കു​ന്ന രാ​ധാ​കൃ​ഷ്ണ​ൻ വ​ർ​ക്ക് സൈ​റ്റി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്. ഇ​യാ​ളു​ടെ ബൈ​ക്കി​ൽ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ടോ​റ​സ് ഇടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം അ​രൂ​ക്കു​റ്റി ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: ആ​തി​ര. മ​ക​ൾ: കൃ​ഷ്ണ തീ​ർ​ഥ.