കാ​യം​കു​ള​ത്തും കു​ത്തി​യ​തോ​ടും ക​ഞ്ചാ​വ് വേ​ട്ട
Friday, June 6, 2025 11:40 PM IST
തു​റ​വൂ​ർ: എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1.177 കി​ലോഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ കു​ത്തി​യ​തോ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.സി. ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 12 ന​ദു​വ​ത്ത് ന​ഗ​ർ വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ നി​ധി​ൻ അ​മ്പാ​ടി (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ള്ള​റ്റി​ൽ ക​ഞ്ചാ​വു​മാ​യി വ​രവേ ഇ​യാ​ളെ അ​രൂ​ക്കു​റ്റി കു​റ്റി​പ്പു​റം ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മു​ൻ​പും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ചേ​ർ​ത്ത​ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഗ്രേ​ഡ് അ​സി.​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ബി​നേ​ഷ് ജി​ത്ത്, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ സാ​ജ​ൻ ജോ​സ​ഫ്, യു. ​ഉ​മേ​ഷ്, വി.​കെ. വി​പി​ൻ. വി​ഷ്ണു​ദാ​സ്, റോ​സ​മ്മ തോ​മ​സ് എ​ന്നി​വ​ർ എ​ക്സൈ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

കാ​യം​കു​ളം: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ആ​സാം സോ​ണി​പ്പു​ർ സ്വ​ദേ​ശി റി​യാ​യു​ൾ ഇ​സ്‌ലാമിനെ (27) ആ​ണ് ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും കാ​യം​കു​ളം പോ​ലീസും ചേ​ർ​ന്ന് പി​ടി​കു​ടി​യ​ത്. അ​ന്യ -സം​സ്ഥാ​ന​ത്തുനി​ന്ന് ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​രു​ന്നു​വെ​ന്ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് കെഎ​സ്ആ​ർടിസി ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

നി​ര​വ​ധി ത​വ​ണ ഒ​ഡീ​ഷ​യി​ൽനി​ന്ന് കാ​യം​കു​ളം കേ​ന്ദ്ര​മാ​ക്കി ക​ഞ്ചാ​വ് എ​ത്തി​ച്ച് ഇയാൾ വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​മ്പും നി​ര​വ​ധി ത​വ​ണ ഇ​യാ​ളെ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കു​ടിയി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി വ​രെ സ്തീ​ക​ളെക്കൊ​ണ്ട് ക​ഞ്ചാ​വ് എ​ത്തി​ച്ച് അ​വി​ടെനി​ന്ന് ഇ​യാ​ൾ നേ​രി​ട്ടുപോ​യി വാ​ങ്ങി കാ​യം​കു​ള​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന് ചെ​റു​പൊ​തി​ക​ളാ​ക്കി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടിന്‍റെ ​ഭാ​ഗ​മാ​യി ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈഎ​സ്പി ​ബി. പ​ങ്ക​ജാ​ക്ഷ​ന്‍റെ നേ​തൃ​ത്വത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രിവി​രു​ദ്ധ സ്ക്വാ​ഡും കാ​യം​കു​ളം ഡി​വൈഎ​സ്പി ​ബാ​ബു​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം സി​ഐ അ​രു​ൺ​ഷാ, എ​സ്ഐ ​ര​തീഷ് ബാ​ബു, എഎ​സ്ഐ ​സ​ജീ​വ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്യാം, ​ഷി​ബു, റി​യാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കു​ടി​യ​ത്.