സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് എ​ച്ച്‌​യു​ഐ​ഡി സ​മ​യം നീ​ട്ട​ണം: എ​കെ​ജി​എ​സ്എം​എ
Thursday, June 5, 2025 5:34 AM IST
ആ​ല​പ്പു​ഴ: സ്വ​ര്‍​ണാ​ഭ​ര​ണ​ത്തി​ല്‍ ര​ണ്ടുമാ​സ​ത്തി​നു​ള്ളി​ല്‍ ഹാ​ള്‍​മാ​ര്‍​ക്ക് യൂ​ണി​ക്ക് ഐ​ഡ​ന്‍റിഫി​ക്കേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ ബി​ഐ​എ​സ് ന​ട​പ​ടി വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ൻഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രുവ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ഡോ. ​ബി. ഗോ​വി​ന്ദ​ന്‍, പ്ര​സി​ഡ​ന്‍് ജ​സ്റ്റി​ന്‍ പാ​ല​ത്ര, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ. ജ​ലീ​ല്‍, ട്ര​ഷ​റ​ര്‍ ബി​ന്ദു മാ​ധ​വ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​മ്പ് വ്യാ​പാ​രി​ക​ള്‍​ക്ക് അ​വ​ബോ​ധം ന​ല്‍​കു​ന്ന​തി​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ബി​ഐ​എ​സു​മാ​യി സ​ഹ​ക​രി​ച്ച് എ​കെ​ജി​എ​സ്എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.