3x3 ബാ​സ്ക​റ്റ്ബോ​ൾ: ജി​ല്ലാ ടീ​മു​ക​ൾ​ക്ക് ജേ​ഴ്സി​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, June 6, 2025 11:40 PM IST
ആ​ല​പ്പു​ഴ: ആ​ദ്യ​ത്തെ അ​ണ്ട​ർ ട്വ​ന്‍റി​ത്രീ (യു-23) 3 x3 ​സ്റ്റേ​റ്റ് ബാ​സ്‌​കറ്റ്‌​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ആ​ല​പ്പു​ഴ ജി​ല്ലാ ടീ​മു​ക​ൾ​ക്ക് ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്‌​ക​റ്റ്‌​ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ​ഡി​ബി​എ) ജേ​ഴ്സി​ക​ൾ വി​ത​ര​ണം ചെ​യ്തു. ടീം ​അം​ഗ​ങ്ങ​ൾ​ക്കു​ള്ള ജേ​ഴ്‌​സി വി​ത​ര​ണം മെ​ഡി​വി​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ബു ബി. ​പു​ന്നൂ​രാ​ൻ നി​ർ​വ​ഹി​ച്ചു. പ​ട്ട​ണ ച​ത്വ​ര​ത്തി​ലെ ബാ​ബു ജെ. ​പു​ന്നൂ​രാ​ൻ ബാ​സ്‌​ക​റ്റ് ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് റോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ജോ​ൺ ജോ​ർ​ജ്, പി​ആ​ർ​ഒ തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ് സേ​വ്യ​ർ, ബ്രി​ജി​റ്റ് ജോ​സ​ഫ്, ബി​നു എം., ​ഷ​ഹ​ബാ​സ് എ​സ്. തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. രോ​ഗ​നി​ർ​ണ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന മെ​ഡി​വി​ഷ​നാ​ണ് ടീ​മു​ക​ളെ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്. 2025 ജൂ​ൺ എട്ടിന് ​ഞാ​യ​റാ​ഴ്ച കൊ​ച്ചി ക​ട​വ​ന്ത്ര റീ​ജ​ണ​ൽ സ്‌​പോ​ർ​ട്‌​സ് സെന്‍റ​റി​ലാ​ണ് സം​സ്ഥാ​ന മ​ത്സ​രം.

ആ​ല​പ്പു​ഴ പു​രു​ഷ ടീം: ​അ​ശ്വി​ൻ-​ക്യാ​പ്റ്റ​ൻ, ആ​ൽ​ഫി, ജോ​സ​ഫ്, ദേ​വ​സി. സ്റ്റാ​ൻ​ഡ് ബൈ: ​ആ​ൽ​ബി​ൻ, നി​ര​ഞ്ജ​ൻ.

വ​നി​താ ടീം: ​ടെ​സ ഹ​ർ​ഷ​ൻ-​ക്യാ​പ്റ്റ​ൻ, സു​ഭ​ദ്ര ജ​യ​കു​മാ​ർ, ഗം​ഗാ രാ​ജ​ഗോ​പാ​ൽ, തേ​ജ​സ് തോ​ബി​യാ​സ്. സ്റ്റാ​ൻ​ഡ് ബൈ: ​സ്വ​പ്ന, ശി​വാ​നി.