പൊ​തു​വി​ട​ങ്ങ​ള്‍ വ​ര്‍​ണാ​ഭ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍
Friday, June 6, 2025 11:40 PM IST
മാ​വേ​ലി​ക്ക​ര: ഓ​ള്‍ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​വേ​ലി​ക്ക​ര മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ വ​ര്‍​ണാ​ഭ​മാ​യ പൊ​തു​വി​ട​ങ്ങ​ള്‍ പ​ദ്ധ​തി​ക്ക് ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​ക്ക​നാ​ട്ടു​ക​ര​യി​ലു​ള്ള മാ​ക്രി​മ​ട ബ​ണ്ട് റോ​ഡ് പ്രാ​ദേ​ശി​ക വി​നോ​ദസ​ഞ്ചാ​ര​കേ​ന്ദ്രം സൗ​ന്ദ​ര്യ​വ​ത്ക​രി​ച്ചു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 100ല്‍​പ​രം അ​ല​ങ്കാ​ര സ​സ്യ​ങ്ങ​ളാ​ണ് ന​ട്ടുപി​ടി​പ്പി​ച്ച​ത്. ബോ​ഗ​ണ്‍​വി​ല്ല,

ഗോ​ള്‍​ഡ​ന്‍ ല​ഗും പ്ലാ​ന്‍റ്, അ​ല​മാ​ന്‍റ എ​ന്നീ ഇ​ന​ത്തി​ലു​ള്ള ചെ​ടി​ക​ളാ​ണ് ഇ​വി​ടെ ന​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഇ​തി​ന്‍റെ പ​രി​പാ​ല​നച്ചു​മ​തല​യും സം​ഘ​ട​ന ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ചെ​ടി​ക​ള്‍ പ്ര​തീ​ക്ഷി​ത വ​ള​ര്‍​ച്ച കൈ​വ​രി​ച്ചാ​ല്‍ ഒ​രു വ​ര്‍​ഷംകൊ​ണ്ട് പൂ​ക്ക​ളാ​ല്‍ അ​ലം​കൃ​ത​മാ​യ പ്ര​ദേ​ശ​മാ​യി ഇ​വി​ടം മാ​റു​ക​യും ത​ന്മൂ​ലം ഇ​വി​ടു​ത്തെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ ഏ​റു​ക​യും ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി മാ​വേ​ലി​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി, ചെ​ട്ടി​കു​ള​ങ്ങ​ര, തെ​ക്കേ​ക്ക​ര, ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ്യാ​പി​പ്പി​ക്കു​വാ​നാ​ണ് സം​ഘ​ട​ന ല​ക്ഷ്യം വയ്​ക്കു​ന്ന​ത്. തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സ​തീ​ഷ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​പി​എ മാ​വേ​ലി​ക്ക​ര മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് യു.​ആ​ര്‍.​ മ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​രേ​ഷ് ചി​ത്ര​മാ​ലി​ക, ഗി​രീ​ഷ് ഓ​റ​ഞ്ച്, ശ​ശി​ധ​ര​ന്‍ ഗീ​ത്, ഷൈ​ജ ത​മ്പി, രാ​ജ​ന്‍ സു​ര​ഭി, അ​നീ​ഷ് നി​റ​ക്കൂ​ട്ട്, ബാ​ബൂ​സ് പ​ന​ച്ച​മൂ​ട് എം.​എ​സ്.​ ജോ​ണ്‍, ബി​നു​ലാ​ല്‍, മേ​ഖ​ലാ സെ​ക്ര​ട്ട​റി ബി​നു വൈ​ഗ, മേ​ഖ​ലാ ഫോ​ട്ടോ​ഗ്രാഫി നേ​ച്ച​ര്‍ ക്ല​ബ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബു നൊ​സ്റ്റാ​ള്‍​ജി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.